പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സർക്കാർ പാസാക്കിയ വിവാദ നിയമം ഇസ്രായേൽ സുപ്രീം കോടതി റദ്ദാക്കി. കോടതിയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കിയ നിയമമാണ് റദ്ദാക്കപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കോടതി വിധി തീവ്രവലതുപക്ഷ നെതന്യാഹു ഭരണകൂടത്തിന് വൻ തിരിച്ചടിയായി.
വലതുപക്ഷ സർക്കാരിൻ്റെ നിയമനിർമ്മാണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധകാർക്ക് ആശ്വാസം പകരുന്നതായി കോടതി വിധി. തീവ്രവലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ കൂട്ടുകക്ഷി സർക്കാരിനാണ്.
നെതന്യാഹു നേതൃത്വം നൽകുന്നത്. നീതിന്യായ വ്യവസ്ഥയെ ദുർബ്ബലമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യ സാധുകരണമായിട്ടാണ് തീവ്ര മത – ദേശീയതാവാദികളുടെ കൂട്ടുകെട്ടിലുള്ള നെതന്യാഹു സർക്കാർ നിയമം പാസ്സാക്കിയത്. ഈ നിയമത്തിനെതിരെ കടുത്ത വിയോജിപ്പിൻ്റെ ശബ്ദമാണുയർന്നത്. ഇസ്രായേലിൻ്റ പാശ്ചാത്യ ജനാധിപത്യ സഖ്യകക്ഷികളും ഈ നിയമത്തിനെതിരെ അഭിപ്രായ ഭിന്നത രേഖപ്പെടുത്തിയിരുന്നു.
ജനുവരി ഒന്നിന് പ്രഖ്യാപിക്കപ്പെട്ട കോടതി വിധി ഹമാസിനെതിരായ യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച സർവ്വകക്ഷി അടിയന്തര സർക്കാരിൻ്റെ യോജിപ്പിനെ ബാധിച്ചേക്കും. തീവ്രവലതുപക്ഷ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിനെപ്പോലുള്ളവർ നീതിന്യായ വ്യവസ്ഥ ദുർബ്ബലപ്പെടുത്തുന്ന നിയമ നിർമ്മാണത്തിന് മുൻകയ്യെടുത്തവരാണ്.
അതേസമയം ഇതിനെതിരെ ശക്തമായ വിമർശനങ്ങളുന്നയിച്ച യോവ് ഗാലൻ്റ് പ്രതിരോധ മന്ത്രിയായി സർവ്വകക്ഷി സർക്കാരിലുണ്ട്. പ്രതിപക്ഷനേതാവും നാഷണൽ യൂണിറ്റി പാർട്ടിക്കാരനുമായ ബെന്നി ഗാൻസും നീതിന്യായ വ്യവസ്ഥ ദുർബ്ബലമാക്കിയുള്ള നെതന്യാഹു സർക്കാരിൻ്റെ നിയമനിർമ്മാണത്തിനെതിരെ കടുത്ത വിമർശകനാണ്. അതു കൊണ്ടുതന്നെയാണ് യുദ്ധക്കാല സർവ്വകക്ഷി സർക്കാരിനെ ഭീഷണിയായി ഇപ്പോഴത്തെ കോടതി വിധി മാറുന്നത്.
തീവ്രവലതുപക്ഷക്കാരനായ ധനമന്ത്രി സ്മോട്രിച്ച് സുപ്രീംകോടതി വിധിയെ തള്ളിക്കളയുന്നുവെന്ന് ഇതിനകം പറഞ്ഞു. പുതിയ നിയമനിർമ്മാണത്തിലൂടെ സർക്കാരിന്റെയും മന്ത്രിമാരുടെയും തീരുമാനങ്ങൾ റദ്ദാക്കുവാനുള്ള സുപ്രീം കോടതിയുടെ അധികാരമില്ലാതാക്കപ്പെട്ടു. എന്നാലിത് യുക്തിരഹിതമാണെന്നതിനെ ആധാരമാക്കിയാണ് നിയമം റദ്ദാക്കികൊണ്ടുള്ള കോടതിവിധി.
15 അംഗ ബഞ്ചിൽ 12 പേരും അർദ്ധ-ഭരണഘടനാപരമായ അടിസ്ഥാന നിയമങ്ങൾ റദ്ദാക്കുന്നത് കോടതിയുടെ അധികാര പരിധിയിലുൾപ്പെടുന്നതാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിന്റെ സവിശേഷ സ്വഭാവത്തിന് ഗുരുതരമായതും അഭൂതപൂർവവുമായ ദോഷം വരുത്തുന്നതാണ് നിയമനിർമ്മാണമെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.
നീതിന്യായ വ്യവസ്ഥ പൊളിച്ചെഴുതപ്പെട്ടതിലെ അഭിപ്രായ ഭിന്നതകൾ സൈനിക തലത്തിലും പ്രതിഫലിച്ചു. നീതിന്യായ പരിഷ്കരണ നിയമങ്ങൾക്കെതിരെ നിലപാടു സ്വീകരിച്ചിട്ടുള്ള സർവ്വകക്ഷി സർക്കാരിലെ പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കാൻ നെതന്യാഹു തീരുമാനിച്ചതായി ചില ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞു.
സുപ്രീംകോടതി തീരുമാനം ദൗർഭാഗ്യകരം. ഐക്യത്തിനായുള്ള ജനങ്ങളുടെ ഇച്ഛയെ പ്രത്യേകിച്ച് യുദ്ധസമയത്ത് എതിർക്കുന്നതായി കോടതി വിധിയെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി പറഞ്ഞു. അടുത്ത നടപടികളെന്തെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ യെയർ ലാപിഡ് കോടതിയെ പ്രശംസിച്ചു. നിയനിർമ്മാണം രാജ്യത്ത് കടുത്ത ഭിന്നതയ്ക്ക് കാരണമായി. ചരിത്രത്തിലെ ഏറ്റവും ദുരന്തത്തിനുമിടവരുത്തി. എന്നാലിതിനെല്ലാം മാറ്റമുണ്ടാകുന്നതിന് കോടതിയുടെ തീരുമാനം വഴിയൊരുക്കുന്നുവെന്നതിൽ അതീവ തൃപ്തിയുണ്ടെന്നും മുൻ പ്രധാനമന്ത്രി വ്യക്തമാക്കി.