മണിപ്പൂരില്‍ ക്രൈസ്തവ സഭകള്‍ ശക്തമായി നിലപാട് സ്വീകരിക്കണമായിരുന്നു; മുഖ്യമന്ത്രി

കൊച്ചി: മണിപ്പൂരില്‍ ക്രൈസ്തവ സഭകള്‍ ശക്തമായി നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും അധികാരത്തില്‍ ഇരുന്നവര്‍ ഇപ്പോള്‍ സൗഹൃദത്തിനുവേണ്ടി ശ്രമിക്കുന്നുവെന്നും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

മനസ്സില്‍ ശത്രുത വച്ചുകൊണ്ടാണ് ഇത്തരക്കാര്‍ സൗഹൃദത്തിന് വേണ്ടി ശ്രമിക്കുന്നത്. ഉന്നതസ്ഥാനത്ത് ഇരുന്നപ്പോള്‍ ചെറുവിരല്‍ പോലും അനക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. നാലു വോട്ടിനു വേണ്ടിയാണ് ഇത്തരക്കാര്‍ ചെറുവിരല്‍ പോലും അനക്കാതെ ഇരുന്നത്.

read also…വാണിജ്യ പാചകവാതക സിലിണ്ടറിന് നേരിയ തോതിൽ വിലകുറച്ച് കേന്ദ്രം;കുറച്ചത് സിലിണ്ടറൊന്നിന് ഒന്നരരൂപ

ഒരു മതവിശ്വാസം സ്വീകരിച്ചു എന്ന പേരിലാണ് അവിടെ നിരവധി ജീവനുകള്‍ നഷ്ടമായത്. ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിലാണ് ഇവര്‍ ഇപ്പോള്‍ സൗഹൃദ നീക്കത്തിന് ഇറങ്ങുന്നത്. കലാപ സമയത്ത് ഉന്നതസ്ഥാനത്ത് ഇരുന്ന് ഇവര്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു