ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വീട് ഇടിഞ്ഞു വീണ് കുടുംബത്തിലെ നാലു പേർ മരിച്ചു. ശാന്തി (75), മരുമകൾ വിജയലക്ഷ്മി (45), വിജയലക്ഷ്മിയുടെ മക്കള്‍ പ്രദീപ (12), ഹരിണി (10) എന്നിവരാണ് മരിച്ചത്.
പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. 51 വർഷം പഴക്കമുള്ള വിടിന്‍റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു.
രാവിലെ സമീപത്തെ വീടിന്‍റെ ടെറസിൽ കയറിയ അയൽവാസിയാണ് സംഭവം കണ്ടത്. ഉടൻ പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിക്കുകയായിരുന്നു. എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു