ശരീരം പോലെ തന്നെ മനസ്സും ആരോഗ്യത്തോടെ ഇരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കു

മനസ്സിന് സന്തോഷം നൽകുന്ന ചിന്തകളോടെ രാവിലെ ഉണരുക, ലളിതമായ വായന ശീലമാക്കുക

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ശാരീരിക വ്യായാമം, പ്രഭാത സവാരി തുടങ്ങിയവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക

പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃത ആഹാരം കഴിക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ,പഞ്ചസാര തുടങ്ങിയവ പരിമിതപ്പെടുത്തുക

7 മുതൽ 9 മണിക്കൂർ വരെ നീളുന്ന സ്വസ്ഥമായ ഉറക്കം ശീലിക്കുക, ഉറക്കത്തിനു മുൻപ് കുളിക്കുന്നത് സുഖമായ നിദ്ര നൽകുന്നു