പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമായ മത്തൻ കുരു !!!

മത്തങ്ങ വളരെ പോഷകഗുണമുള്ളതും,നല്ലൊരു ഔഷധവും ആണ്.എന്നാൽ അതിൻ്റെ കുരുവാകട്ടെ അതിലേറെ മെച്ചം.പഴത്തിനേക്കാള്‍ ഏറെ ഗുണമുള്ള കുരുവാണു മത്തന്റേത്. സിങ്കിന്റെ കലവറയാണ് മത്തന്‍കുരു.പ്രോട്ടീനാല്‍ സംപുഷ്ടമായ മത്തന്‍ കുരു മസില്‍ ഉണ്ടാക്കാന്‍ സഹായിക്കും. മഗ്നീഷ്യം, കോപ്പര്‍, അയണ്‍, പ്രോട്ടീന്‍,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി തുടങ്ങി നിരവധി മൂലകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

  

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത് മത്തൻ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കും. രക്തസമ്മര്‍ദ്ദത്തെ ഒരു പരിധിവരെ തടയും.മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും.

   

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മത്തന്‍ കുരുവിന് സാധിക്കും. രോഗപ്രതിരോധ ശേഷി നല്‍കുന്ന സിങ്ക് ധാരാളം മത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇത്‌ ആരോഗ്യത്തിന് വളരെയേറെ ഗുണം നല്‍കുന്നതാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലെ പുരുഷന്‍മാരെ ഗുരുതരമായി ബാധിയ്ക്കുന്ന പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് മത്തന്‍കുരു.

   

READ ALSO : മത്തിയെന്ന ദിവ്യ ഔഷധത്തെപ്പറ്റി അറിഞ്ഞാലോ……

   

മത്തന്‍കുരു കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നു.രക്തസമ്മര്‍ദ്ദം മാത്രമല്ല പ്രമേഹത്തേയും ഇല്ലാതാക്കാന്‍ മത്തന്‍കുരുവിന് സാധിക്കുന്നു. കരള്‍രോഗങ്ങളും കരള്‍ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ മത്തന്‍ കുരു ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. തടികുറക്കുന്നതിനും മത്തന്‍ കുരു വളരെയധികം സഹായിക്കുന്നു. മത്തന്‍ കുരു കഴിക്കുന്നത് തടി കുറച്ച്‌ വയറൊതുക്കുന്നതിന് സഹായിക്കുന്നു.മത്തന്‍കുരു തൊലിയോടെയും തൊലി കളഞ്ഞും വിപണിയില്‍ ലഭ്യമാണ്.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു