കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Read more : ഫ്രഞ്ച് ഫ്രൈസ് ഇനി പാളി പോകില്ല! ഇനി നല്ല ക്രിസ്പി ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം!!
പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്‍റെ ഭാഗമായിട്ടാണു എസ്എഫ്ഐ ഗവർണറുടെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയാണെന്ന് എസ്എഫ്ഐ പ്രതികരിച്ചിരുന്നു. 30 അടി ഉയരമുള്ള കോലമാണ് കത്തിച്ചത്. സർവ്വകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികി കയറ്റാൻ ശ്രമിക്കുന്നെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയർത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു