ബഗല്‍പുര്‍: ബിഹാറില്‍ ട്രെയിൻ കോച്ച് കൊണ്ടുപോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ട്രക്ക്, ലോഹ്യ പാലത്തിലിടിക്കുകയായിരുന്നു.
ഭഗല്‍പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് വലിയ ഗതാഗത തടസമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് പോലീസ് അറിയിച്ചു.
#WATCH | A truck carrying a train coach met with an accident reportedly due to brake failure on Ulta Pul in Bhagalpur, Bihar. No injuries or casualties were reported.
More details are awaited. pic.twitter.com/FKcEXi3VKt
— ANI (@ANI) December 31, 2023
‘സ്റ്റേഷനടുത്തായി റെയില്‍വേ കോംപ്ലക്സിനുളളില്‍ പുതുതായി ഒരു റസ്റ്റോറന്റ് തുടങ്ങിയിരുന്നു. ഇതിന് ഉത്തരവാദിത്തപ്പെട്ട ഏജൻസിയായിരുന്നു ട്രെയിൻ കോച്ച് മാറ്റിയിരുന്നത്’, മാല്‍ഡ ഡിവിഷൻ ഡിആര്‍എം വികാസ് ചൗബേ പറഞ്ഞു.
അപകടം നടന്നത് കാണാനായി നിരവധി പേര്‍ എത്തിയതോടെ അടുത്തുള്ള റോഡുകളില്‍ വരെ ഗതാഗതം തടസപ്പെട്ടു. പിന്നീട് പോലീസും റെയില്‍വേ അധികൃതരും ചേര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്. വെള്ളിയാഴ്ച ഉപയോഗ്യശൂന്യമായ വിമാനം ലക്നൗവില്‍ നിന്നും അസാമിലേക്ക് കൊണ്ടുപോയപ്പോഴും ഈസ്റ്റ് ചമ്ബാരനിലെ പിപ്രകോതി പാലത്തില്‍ വെച്ച് കുടുങ്ങിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു