തെക്കുകിഴക്കൻ ഏഷ്യയിലെ പ്രാദേശിക കൂട്ടായ്മയായ ആസിയാൻ വിദേശകാര്യ മന്ത്രിമാർ ദക്ഷിണ ചൈനാ കടലിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത് പ്രാദേശിക സമാധാനത്തിന് ഭീഷണിയാകും. രാഷ്ട്രങ്ങൾക്കിടയിൽ സമാധാനപരമായ സംഭാഷണത്തിനായ് മന്ത്രിമാർ അഭ്യർത്ഥിച്ചു – റോയിട്ടേഴ്സ് റിപ്പോർട്ട്. “ദക്ഷിണ ചൈനാ കടലിലെ സമീപകാല സംഭവവികാസങ്ങൾ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തുരങ്കംവയ്ക്കുമെന്നത് ഞങ്ങൾ ആശങ്കയോടെ നിരീക്ഷിക്കുന്നു”, മേഖലയിലെ ഉന്നത നയതന്ത്രജ്ഞർ പ്രസ്താവനയിൽ പറഞ്ഞു.
മാസങ്ങളായി ചൈനയും ഫിലിപ്പൈൻസും നാവിക തർക്കങ്ങളിലാണ്. പരിഹാരത്തിനായുള്ള നയതന്ത്ര ശ്രമങ്ങൾ ഫലവത്താകാതെ അനിശ്ചിതാവസ്ഥയിലെന്നത് തുടരുകയാണ്. തർക്കപരിഹാര ദിശയിൽ ചൈനീസ് സമീപനത്തിൽ മാറ്റം വേണമെന്നതിലെ ആവശ്യകത മനില ഉയർത്തിയ സാഹചര്യത്തിലാണ് ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ പ്രസ്താവന.ആസിയാൻ വിദേശകാര്യ മന്ത്രിമാരും തർക്കങ്ങൾ സങ്കീർണ്ണമാക്കുന്നതോ വർദ്ധിപ്പിക്കുന്നതോയായ പ്രവർത്തനങ്ങളിൽ സ്വയം നിയന്ത്രണം പാലിക്കേണ്ടതിൻ്റെ ആവശ്യകത ആവർത്തിച്ചു.
സമാധാനപരമായ സംഭാഷണത്തിന്റെ പ്രാധാന്യം തങ്ങൾ ആവർത്തിക്കുന്നു. അത് മേഖലാ സ്ഥിരതയും സമുദ്രമേഖലയിലെ സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ക്രിയാത്മകമായി സംഭാവന ചെയ്യുമെന്നും ആസിയാൻ മന്ത്രിമാർ പറഞ്ഞു. ആരോപണങ്ങളെ തികച്ചും തെറ്റായ പ്രചരണമെന്ന് വിശേഷിപ്പിച്ച ചൈന ഫിലിപ്പീൻസിന്റെ ആവർത്തിച്ചുള്ള പ്രകോപനങ്ങൾക്കു നേരെ കണ്ണടയ്ക്കില്ലെന്നും പറഞ്ഞു.
2002 മുതൽ ആസിയാനും ചൈനയും ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതിനായി ശ്രമം ആരംഭിച്ചു. ഈ പ്രക്രിയ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പുരോഗതിയില്ല. അന്താരാഷ്‌ട്ര നിയമത്തിന് അനുസൃതമായിരിയ്ക്കണം പെരുമാറ്റ ചട്ടങ്ങളെന്നതിനോടു ചൈനീസ് ഭരണകൂടം വിയോജിപ്പിലാണ്. അതിനാലാണ് പെരുമാറ്റ ചട്ട രൂപീകരണ ചർച്ചകൾക്ക് ഇനിയും തുടക്കമാകാത്തത്.
ദക്ഷിണാ കടലിൻ്റെ സിംഹഭാഗവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദത്തിലാണ് ചൈന. ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ സവിശേഷ സാമ്പത്തിക മേഖലകളുൾപ്പെടെയാണ് ചൈനീസ് അവകാശവാദത്തിൽ. പ്രധാന ഭൂപ്രദേശത്തിന് 1500 കിലോമീറ്റർ (900 മൈൽ) തെക്ക് ‘ഒമ്പത്-ഡാഷ്-ലൈൻ’ വഴി ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലും ആധിപത്യത്തിലുമായിരിയ്ക്കണ മെന്ന നിർബ്ബന്ധബുദ്ധിയിലാണ് ചൈനീസ് ഭരണകൂടം. ചൈനയുടെ പുതിയ പ്രതിരോധ മന്ത്രിയായി മുൻ നാവികസേനാ മേധാവി ഡോങ് ജുനെ നിയമിച്ചു. ദക്ഷിണ ചൈനാ കടൽ നാവിക മേഖലയിൽ ഇദ്ദേഹം മുമ്പ് വൈസ് കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നിടത്ത് ദക്ഷിണാ ചൈന കടൽ മേഖലയിലെ ചൈനീസ് താല്പര്യം വീണ്ടും ശക്തിപ്പെടുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു