ആലപ്പുഴ: ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കുമെതിരെ വിമര്‍ശനങ്ങളുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നുവെന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു.
ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.60 പേരാണ് വിരുന്നില്‍ അതിഥികളായി പങ്കെടുത്തത്. ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങില്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയിലോ, 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
2026 ലും എല്‍ഡിഎഫ് അധികാരത്തില്‍ വരും. കോണ്‍ഗ്രസ് എവിടെയാണുള്ളത്. മുഖ്യമന്ത്രിയെ ചിലര്‍ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തില്‍ നിന്ന് ആറ് തവണ വിജയിച്ചയാളാണ് മുഖ്യമന്ത്രി. ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചതു കൊണ്ടാണ് വന്‍ ഭൂരിപക്ഷതില്‍ വിജയിക്കുന്നത്. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന എന്‍ഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമം പരിപാടിയില്‍ ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേരും അംഗത്വം എടുത്തിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഓര്‍ത്തഡോക്‌സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമിസടക്കമുള്ള പുരോഹിതന്മാരും പങ്കെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു