ശബരിമല: മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം. നടതുറന്ന ശനിയാഴ്ച 37,000 തീര്‍ത്ഥാടകരാണ് ശബരീശ ദര്‍ശനം നടത്തിയത്. ഞായറാഴ്ച അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 56,318 ഭക്തര്‍ ദര്‍ശനത്തിന് എത്തി.
ഞായറാഴ്ച പുലര്‍ച്ചെ നടതുറന്നത് മുതല്‍ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. മണ്ഡലകാലത്തിന് വിപരീതമായി സന്നിധാനത്തെ ഫ്ലൈ ഓവര്‍ ഏറെക്കുറേ തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. ഒരു മിനിറ്റില്‍ 55 മുതല്‍ 60 വരെ തീര്‍ത്ഥാടകര്‍ മാത്രമാണ് നിലവില്‍ പടി കയറുന്നത്. നാളെ മുതലുള്ള ദിവസങ്ങളില്‍ 80,000 തീര്‍ത്ഥാടകര്‍ വീതം വെര്‍ച്ചല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ പ്രതിദിനം 10,000 പേര്‍ സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്തും.
പുല്ലുമേട് പാത വഴി ഏതാണ്ട് 8000 ത്തോളം തീര്‍ത്ഥാടകരാണ് പ്രതിദിനം ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതുകൂടി കണക്കിലെടുക്കുമ്ബോള്‍ ലക്ഷത്തിനടുത്ത തീര്‍ത്ഥാടകരാവും വരുംദിവസങ്ങളില്‍ ദര്‍ശനത്തിനായി എത്തുക. ഇതുപ്രകാരം നാളെ പുലര്‍ച്ചെ മൂന്നു മുതല്‍ ഉള്ള ഓരോ മണിക്കൂറിലും 4,800 മുതല്‍ 5,000 വരെ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു