മോസ്കോ യുക്രൈനിൽ സൈനിക ഇടപ്പെടൽ ആരംഭിച്ചതുമുതൽ 200-ലധികം ഉക്രേനിയൻ പോരാളികളെ റഷ്യൻ കോടതികൾ തടവിന് ശിക്ഷിച്ചതായി വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് സ്റ്റേറ്റ് ആർഐഎ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറതായി റോയിട്ടേഴ്സ് റിപ്പോർട്ട്.
2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രൈൻ – റഷ്യ സംഘർഷത്തിൽ നിരവധി ക്രൂരതകൾ ചെയ്തതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു. പീഡനം, ബലാത്സംഗം, കുട്ടികളെ നാടുകടത്തൽ എന്നിവയുൾപ്പെടെ റഷ്യൻ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തെളിവുകൾ ഐക്യരാഷ്ട്രസഭ കണ്ടെത്തി.
ഉക്രേനിയൻ കുട്ടികളെ മോസ്കോ നിർബ്ബന്ധിതമായി നാടുകടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ആരോപിച്ച് മാർച്ചിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറൻറ് തങ്ങളുടെ നീതിയിലേക്കുള്ള പാതയിലെ ഈ വർഷത്തെ പ്രധാന ഫലമാണെന്ന് യുക്രൈൻ പ്രോസിക്യൂട്ടർ ജനറൽ ആൻഡ്രി കോസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു. അറസ്റ്റ് വാറൻ്റ് ചരിത്രപരമായ തീരുമാനവും നിയമത്തിന് അതീതരാകാൻ ആർക്കും കഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയുമാണ് – പ്രോസിക്യൂട്ടർ ജനറൽ കൂട്ടിചേർത്തു.
യുക്രൈൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് യുദ്ധം ആരംഭിച്ചതിന് ശേഷം 121000 റഷ്യൻ ആക്രമണ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റഷ്യയുമായി സഹകരിച്ച് പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെട്ടവർക്കെതിരെ ഉക്രൈൻ്റെ മനുഷ്യാവകാശ ലംഘനങ്ങളും ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉക്രൈൻ ഉദ്യോഗസ്ഥകർക്കെതിരെ കേസുകളും രജിസ്ട്രർ ചെയ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെ പ്രധാന അന്വേഷണ ഏജൻസി ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ഏകദേശം 900 ഉക്രേനിയൻ വ്യക്തികൾക്കെതിരെ 4000 ക്രിമിനൽ കേസുകൾ റജിസ്ട്രർ ചെയ്തതായി ലാവ്‌റോവ് പറഞ്ഞു.
റാഡിക്കൽ നാഷണലിസ്റ്റ് അസോസിയേഷൻ അംഗങ്ങൾ, ഉക്രേനിയൻ സുരക്ഷാ സേനയുടെയും കൂലിപ്പടയാളികളുടെയും പ്രതിനിധികൾ, ഉക്രൈനിലെ സൈനിക – രാഷ്ട്രീയ നേതൃത്വ പ്രതിനിധികളും കേസ് ലിസ്റ്റിലുൾ പ്പെടുന്നു – ലാവ്റോവ് വ്യക്തമാക്കി. കുറ്റം ചുമത്തപ്പെട്ടവരിൽ പലരും കോടതികളിൽ ഹാജരായിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ പിടികിട്ടാപ്പുള്ളികളെന്ന പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു