ഈജിപ്തുമായുള്ള ഗസ മുനമ്പിന്റെ അതിർത്തി നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സംഘർഷത്തിൽ ഹമാസിനെ നിർവീര്യമാക്കാനുള്ള ഇസ്രായേലിന്റെ ദൗത്യം വിപുലീകരിച്ചു – റോയിട്ടേഴ്സ് ഇന്ന് (2023 ഡിസം 31) റിപ്പോർട്ട് ചെയ്തു.
ഹമാസും സഖ്യകക്ഷികളും ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി 1200 പേരെ വധിക്കുകയും 240 ബന്ദികളാക്കുകയും ചെയ്ത ഒക്ടോബർ ഏഴു മുതലുള്ള പോരാട്ടത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിവരിയ്ക്കവെയാണ് ഈജിപ്തുമായുള്ള ഗസമുമ്പ് അതിർത്തി തിരിച്ചുപിടിക്കുമെന്നു് നെതന്യാഹു വ്യക്തമാക്കിയത്.
ഈജിപ്തുമായുള്ള ഗസയുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന ഫിലാഡൽഫി കോറിഡോർ എന്ന നിഷ് പക്ഷ മേഖല (ബഫർ സോൺ) ഇസ്രായേലിന്റെ കൈകളിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. “ഹമാസ് നിയന്ത്രിത മേഖലയാണിപ്പോഴിത്.
ഈ നിഷ്പക്ഷ മേഖല തങ്ങളുടെ അധീനതയിലായിരിയ്ക്കണം. മറ്റൊരു ക്രമീകരണവും ഞങ്ങൾ തേടുന്ന സൈനികവൽക്കരണമില്ലാഴ്മയെ ഉറപ്പാക്കില്ലെന്ന് വ്യക്തമാണ്”,നെതന്യാഹു പറഞ്ഞു.
യുദ്ധം കൂടുതൽ മാസങ്ങൾ നീണ്ടു നിൽക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിക്കുന്നതിനിടെയാണ് ഗസ നിയന്ത്രിത ഫിലാഡൽഫി കോറിഡോർ തിരിച്ചുപിടിക്കുമെന്ന അദ്ദേഹത്തിൻ്റെ അഭിപ്രായം.
1979-ലെ ഇസ്രായേൽ – ഈജിപ്ത് സമാധാന ഉടമ്പടി പ്രകാരം ഗസ മുനമ്പിന്റെ അതിർത്തിയായ സിനായ് വീണ്ടും ഈജിപ്ഷ്യൻ നിയന്ത്രണത്തിലായി. ഉടമ്പടിയുടെ ഭാഗമായി ഫിലാഡൽഫി റൂട്ട് എന്നറിയപ്പെടുന്ന 100 മീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശം ഗസയ്ക്കും ഈജിപ്തിനുമിടയിൽ നിഷ്പക്ഷ മേഖലയായി സ്ഥാപിക്കപ്പെട്ടു. സുരക്ഷാ മേൽനോട്ടം ഇസ്രായേലിന് അനുവദിക്കപ്പെട്ടു. എന്നാൽ 2005 ൽ ഏകപക്ഷീയമായി ഇസ്രായേൽ മേഖലയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ഇസ്രായേൽ – ഈജിപ്ത് ഫിലാഡൽഫി കരാർ പ്രകാരം സുരക്ഷ മേൽനോട്ട ചുമതല ഈജിപ്തിനായി. ഫിലാഡൽഫിയുടെ പലസ്തീൻ അതിർത്തി പലസ്തീൻ ലിബറേഷൻ അതോററ്റിയുടെ നിയന്ത്രണത്തിലുമായി. എന്നാൽ 2007 ൽ ഗസയിൽ ഹമാസ് അധികാരത്തിലേറിയതോടെ ഫിലാഡൽഫി മേഖല ഹമാസിൻ്റെ നിയന്ത്രണത്തിലാണ്.
വർഷങ്ങളായി ഹമാസ് നിയന്ത്രിത മേഖലയെ ഇസ്രായേലിന്റെ പ്രത്യേക നിയന്ത്രണത്തിന് കീഴിലാക്കുവാനുള്ള ഇസ്രായേലിന്റെ നീക്കം 2005-ൽ ഗസയിൽ നിന്നുള്ള ഇസ്രായൽ പിന്മാറ്റത്തിന്റെ വിപരീതഫലമായിരിക്കും സൃഷ്ടിക്കുക. ഈ നീക്കം ഇസ്രായേലിനെതിരെയുള്ള ഹമാസ് പോരാട്ടത്തെ ഇനിയും ശക്തിപ്പെടുത്തുകയേയുള്ളൂ. ഇപ്പോഴത്തെ യുദ്ധ പരിസമാപ്തി ലക്ഷ്യംവച്ചുള്ള ഖത്തർ – ഈജിപ്ത് മധ്യസ്ഥ ശ്രമങ്ങൾക്ക് ഗുണകരവുമാകില്ല.
ഹമാസിന്റെ അപ്രതീക്ഷിതമായ ഒക്ടോബർ ഏഴിലെ ആക്രമണ ശേഷം ഗസയിൽ ഇസ്രായേൽ പൂർണ്ണ തോതിലുള്ള ആക്രമണങ്ങൾ തുടരുകയാണ് തിക്തഫലമായ 2.3 ദശലക്ഷം നിവാസികൾ ഭവനരഹിരായി ക്യാമ്പുകളിലാണ്. പക്ഷേ ക്യാമ്പുകളിലഭയം പ്രാപിച്ചവരെയും ഇസ്രായേൽ സൈന്യം കൂട്ടകുരുതി ചെയ്യുന്നു. യുദ്ധത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ ഇതിനകം 21672 പലസ്തീനികളുടെ ജീവൻ കവർന്നെടുക്കപ്പെട്ടു ഗസയിലെ ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായത്തിൽ 56000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു