തിരുവനന്തപുരം: പുതിയ മന്ത്രി വരും മുമ്പേ പുറത്തിറക്കിയ മോട്ടോർ വാഹന വകുപ്പിലെ കൂട്ട സ്ഥലംമാറ്റ – ഉദ്യോഗക്കയറ്റ ഉത്തരവ് മരവിപ്പിച്ചു. ആന്റണി രാജു രാജിവെച്ച് കെ ബി ഗണേഷ് കുമാർ മന്ത്രിയായി ചുമതല ഏൽക്കുന്നതിന് ഇടയിലുള്ള സമയത്താണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. 57 പേർക്കുള്ള സ്ഥലംമാറ്റ ഉത്തരവിൽ 18 ആർ.ടി.ഒമാർക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നൽകിയിരുന്നു. ഗമേഷ് കുമാറിന്റെ സത്യപ്രതിജ്ഞക്ക് അര മണിക്കൂർ മുമ്പ് മാത്രം ഇറങ്ങിയ ഉത്തരവ് മന്ത്രി തന്നെ ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു.
നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ മോട്ടോർ വാഹനവകുപ്പിൽ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. വിചിത്രമായ മാനദണ്ഡങ്ങളോടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇത് ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെ ഉത്തരവ് മരവിപ്പിച്ചിരുന്നു. പിന്നാലെ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവിൽനിന്ന് ചില ഉദ്യോഗസ്ഥർ ഒഴിവായിരുന്നു. ചില ഉദ്യോഗസ്ഥർക്ക് അന്ന് ദൂരേക്ക് സ്ഥലം മാറി പോകേണ്ടി വന്നിരുന്നു. അവർക്ക് താത്പര്യമുള്ള ഇടങ്ങളിലേക്ക് മാറ്റം നൽകിയുള്ള ഉത്തരവായിരുന്നു വെള്ളിയാഴ്ച ഗതാഗത കമ്മിഷണർ പുറത്തിറക്കിയത്.
READ ALOS…റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി, കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കി
സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥലംമാറ്റ ഉത്തരവിൽ മന്ത്രി ഇടപെട്ടു. ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന് ശനിയാഴ്ച രാവിലെയോടെ നിർദേശം നൽകി. ഉത്തരവ് പിൻവലിക്കാനല്ല, മരവിപ്പിക്കാനാണ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു