കോട്ടയം: നീണ്ടൂരിൽ ഫാമിലെ കുളത്തിൽ ഏഴു വയസുകാരൻ മുങ്ങിമരിച്ചു. വിനോദയാത്രയ്ക്കായി കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ കണ്ണൂർ പലക്കാട് കിള്ളിയാത്ത് ജോർജി- ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
കുട്ടി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളായ ഏഴു പേരാണ് വിനോദയാത്രയ്ക്കായി നീണ്ടൂർ ഫാമിൽ എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു