പൂഞ്ച് (ജമ്മു കശ്മീര്‍): അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഫാറൂഖ് അബ്ദുല്ല എഎന്‍ഐയോടു പറഞ്ഞു.
#WATCH | Poonch, J&K: Former CM of Jammu and Kashmir and National Conference leader Farooq Abdullah says, “Ayodhya Ram Temple is about to be inaugurated. I would like to congratulate everyone who made the effort for the temple. It’s ready now. I would like to tell everyone that… pic.twitter.com/V7Pb5Q8uN1
— ANI (@ANI) December 30, 2023

ഭഗവാന്‍ രാമന്‍ ഹിന്ദുക്കളുടേതു മാത്രമല്ലെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമന്‍ ലോകത്തിലെ എല്ലാവരുടേതുമാണ്. അത് എഴുതിവയ്ക്കപ്പെട്ടിട്ടുള്ളതാണ്. സാഹോദര്യത്തെയും സ്‌നേഹത്തേയും ഐക്യത്തേയും കുറിച്ചാണ് രാമന്‍ പറഞ്ഞത്. മതവും ഭാഷയുമൊന്നും നോക്കാതെ ആളുകളെ താഴേത്തട്ടില്‍നിന്നും ഉയര്‍ത്തിക്കൊണ്ടുവരുന്നതിലാണ് അദ്ദേഹം ശ്രദ്ധ കൊടുത്തത്- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
അയോധ്യയിലെ ക്ഷേത്രം ഇപ്പോള്‍ തുറക്കുകയാണ്. ഈ സാഹോദര്യം നിലനിന്നു പോവണമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.