മ്യൂസിക്ക്, ആര്‍ട്ട്, ഡാന്‍സ്: സൈബർപാർക്കിൽ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ ടെക്കികളുടെ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു. മ്യൂസിക്കും ആര്‍ട്ടും ഡാന്‍സും കൂട്ടിച്ചേര്‍ത്ത് മാഡ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ റാംപ് വാക്ക്, ഡാന്‍സ്, മ്യൂസിക്ക്, ഡി.ജെ തുടങ്ങിയ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

 

 

സൈബര്‍പാര്‍ക്കിലെ 84 കമ്പനികളുടെ ലോഗോ ഉള്‍പ്പെടുത്തിയ കേക്ക് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായരും കമ്പനികളെ പ്രതിനിധീകരിച്ചു കാഫിറ്റ് സെക്രട്ടറിയും ഗെറ്റ്ലീഡ് സി.ഇ.ഓയുമായ അഖിൽ കൃഷ്ണയും ചേർന്ന് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ജീവനക്കാര്‍ പങ്കെടുത്തു.