കൊല്ലം: ഉമ്മൻ ചാണ്ടിയെ ഒറ്റുകൊടുത്തതിനുള്ള പ്രതിഫലമായാണ് എൽഡിഎഫ് ഗണേഷിന് മന്ത്രിസ്ഥാനം നൽകിയതെന്ന് യൂത്ത് കോൺഗ്രസ്. യേശുവിനെ 30 വെള്ളികാശിന് യൂദാസ് ഒറ്റിക്കൊടുത്തതിന് സമാനമാണ് ഉമ്മൻ ചാണ്ടിയോട് ഗണേഷ് ചെയ്തത്. അഭിനവ യൂദാസാണ് ഗണേഷ് എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊല്ലത്ത് പ്രതീകാത്മക സമരം നടത്തി.
ഗണേഷിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് സരിതയുടെ കത്തിൽ തിരുകികയറ്റിയതിൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിക്കപ്പെട്ട ജനാധിപത്യ വിരുദ്ധനെ മന്ത്രിയായി ചുമക്കേണ്ടത് കേരള പൊതുസമൂഹത്തിന് നാണക്കേടാണന്നും എൽ.ഡി.എഫി.ന്റെ ഗതികേടാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പ്രതിഷേധ സമരം എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്നാ അർഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ആദർശ് ഭാർഗവൻ, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, ഷാഫി ചെമ്മാത്ത്, ഹർഷാദ് മുതിരപ്പറമ്പ്,ഷാജി പള്ളിത്തോട്ടം, ഷിബു കടവൂർ, നിഷാദ് അസീസ്, മാഹിൻ കരുവാ, അർജുൻ ഉളിയക്കോവിൽ, നസ്മൽ കലത്തിക്കാട്, ഗോകുൽ കടപ്പാക്കട, ഫവാസ് പള്ളിമുക്ക്, പ്രശാന്ത് ബീച്, ഷെഫീഖ് റോക്കി, ശരീഫ് ,മഹേഷ് മനു, സെയ്ദലി. തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു