സമൂഹത്തിന്റെ വളർച്ച സംരംഭങ്ങളിലൂടെയും, കച്ചവടങ്ങളിലൂടെയുമാണ് മുന്നേറുന്നത്. ബാങ്ക് ഓഫ് ബറോഡയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി വിവിധ തരം ലോണുകൾ ഒരുക്കിയിട്ടുണ്ട്
1. സപ്ലൈ ചെയ്ന്‍ ഫിനാന്‍സ്: വലിയ കോര്‍പ്പറേറ്റ് ശൃംഖലകളുമായി സഹകരിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാല വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
2. പ്രീമിയം ലോണ്‍ എഗെയ്ന്‍സ്റ്റ് പ്രോപ്പര്‍ട്ടി (LAP): പ്രവര്‍ത്തന മൂലധനച്ചെലവ്, പ്ലാന്റ് ആന്റ് മെഷിനറി/ ഉപകരണങ്ങള്‍ വാങ്ങല്‍ (ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍/ഉപകരണങ്ങള്‍ ഒഴികെ), നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സംരംഭങ്ങളുമായി ബന്ധപ്പെട്ടവ ഒഴികെ മറ്റേതു കാര്യങ്ങൾക്കും ലോൺ ലഭ്യമാകും .
3. ബറോഡ പ്രോപ്പര്‍ട്ടി പ്രൈഡ്: സാധന സാമഗ്രികളുടെ (Commodtiy/goods) വ്യാപാരം നടത്തുന്നവര്‍ക്കുള്ള വായ്പാ പദ്ധതി. വ്യക്തികള്‍ക്കും യൂണിറ്റുകള്‍ക്കും വായ്പ ലഭ്യമാണ്.
4. ബറോഡ ഹെല്‍ത്ത് കെയര്‍ സ്‌കീം: ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതി. 1,2,3 നിരക്കിലുള്ള നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന സൂക്ഷ്മ, മധ്യവര്‍ഗ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍/ ഡോക്ടര്‍മാര്‍/ ഡയഗ്നോസ്റ്റിക് സെന്ററുകള്‍/ ആശുപത്രികള്‍/ ക്ലിനിക്കുകള്‍ എന്നിവയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കുന്നു.
5. കയറ്റുമതി രംഗത്തുള്ള മൈക്രോ യൂണിറ്റുകള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി. ഏതൊരു കാര്യത്തിനും പ്രീമിയം ലാപ്പിലൂടെ വായ്പ ലഭ്യമാണ്.
6. ബറോഡ ആരോഗ്യധാം: പുതിയ ക്ലിനിക്കുകള്‍/ആശുപത്രികള്‍ മുതലായവ വാങ്ങാനും നിര്‍മിക്കാനും വായ്പ ലഭിക്കും. മാത്രമല്ല, നിലവിലുള്ളവയുടെ നവീകരണം, ആധുനികവല്‍കരണം എന്നിവയ്ക്കും വായ്പ അനുവദിക്കും. മെഡിക്കല്‍ ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍/ഓഫീസ് ഉപകരണങ്ങള്‍ വാങ്ങാനും മരുന്നുകളുടെ സ്റ്റോക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്.
7. ബറോഡ കോണ്‍ട്രാക്ടര്‍ ലോണ്‍: എം.എസ്.എം.ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, കോണ്‍ട്രാക്ട്/ സബ് കോണ്‍ട്രാക്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള വായ്പാ പദ്ധതി. 250 കോടിരൂപയ്ക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് ഉപയോഗപ്പടുത്താം.
8. ബറോഡ വിദ്യസ്ഥലി ലോണ്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വായ്പാ സഹായം നല്‍കുന്ന പ്രത്യേക പദ്ധതി.
കടപ്പാട്: ധനം