റഷ്യയും ഇന്ത്യയും സംയുക്തമായി സൈനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ചർച്ചകളിൽ വ്യക്തമായ പുരോഗതി കൈവരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മോസ്കോയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട്.
സഹകരണം തന്ത്രപരമായ സ്വഭാവമുള്ളതാണെന്നും ഇരുരാജ്യങ്ങളുടെയും താല്പ ര്യങ്ങൾക്കനുസരിച്ചുള്ളതാണെന്നും യൂറേഷ്യൻ ഭൂഖണ്ഡത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ലാവ്റോവ് പറഞ്ഞു.
മറ്റു രാഷ്ട്രങ്ങളുമായി സൈനിക ഹാർഡ്വെയർ ഇടപ്പാടുകളെന്ന ഇന്ത്യയുടെ ആഗ്രഹത്തെ മോസ്കോ മാനിക്കുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ വസ്തുക്കൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള ന്യൂഡൽഹിയുടെ ആഗ്രഹത്തെ പിന്തുണയ്ക്കാൻ തയ്യാറാണ് – അദ്ദേഹം പറഞ്ഞു.
ഉക്രൈനിലെയും ഗസയിലെയും സംഘർഷം, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നിവയെക്കുറിച്ചും താനും ലാവ്റോവും ചർച്ച ചെയ്തതായി ജയശങ്കർ പറഞ്ഞു. 2022ൽ ആരംഭിച്ച ഉക്രെയ്ൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മോസ്കോയ്ക്ക് മേൽ പടിഞ്ഞാറൻ രാജ്യങ്ങൾ കടുത്ത ഉപരോധം ഏർപ്പെടുത്തി. ഈ അവസരം പക്ഷേ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര – വാണിജ്യ – സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ഭദ്രമാക്കുന്നതിനായ് ഉപയോഗിക്കപ്പെടുന്നുണ്ട്.
റഷ്യൻ എണ്ണ കയറ്റുമതിയുടെ സിംഹഭാഗവും ഇന്ത്യയിലേക്കായി. ഇരു രാജ്യങ്ങളും സ്ഥാപക അംഗങ്ങളായ ബ്രിക്സ് ഗ്രൂപ്പിലെ നയതന്ത്രം ശക്തിപ്പെടുത്തുന്നതിനും റഷ്യക്കെതിരെയുള്ള പശ്ചാത്യ ശക്തികളുടെ ഉപരോധം ഉപകരിക്കപ്പെട്ടു.
ഈ വർഷം ഇന്ത്യ-റഷ്യ വ്യാപാരം 50 ബില്യൺ ഡോളറിന്റെ മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ പറയുന്നു. റഷ്യയുമായി ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിലും മോസ്കോ – നേതൃ യുറേഷ്യൻ ഇക്കണോമിക് യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിലും ഒപ്പുവെയ്ക്കാൻ ന്യൂഡൽഹിക്ക് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യൻ സന്ദർശത്തിൻ്റെ ഭാഗമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 27നായിരുന്നു കൂടിക്കാഴ്ച. യുക്രെയ്ൻ പ്രതിസന്ധിയുൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ സന്ദർശനത്തിനായി പുടിൻ ക്ഷണിച്ചതായി ജയശങ്കർ അറിയിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി റഷ്യയിലെത്തിയത്.
read more കയറ്റുമതി നിയന്ത്രണം: സിയോളിന് താക്കീതുമായി മോസ്ക്കോ