മഞ്ചേരി: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിലെ ഏഴാം പ്രതിയെ മാപ്പുസാക്ഷിയാക്കാൻ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക.
സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദിനെ (മോനു -42) സാക്ഷിയാക്കാനുള്ള ഹർജിയിലാണ് ജഡ്ജി എ.വി. ടെല്ലസ് വിധി പറയുക. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം. കൃഷ്ണൻ നമ്പൂതിരിയാണ് മാപ്പുസാക്ഷിയാക്കാൻ ഹർജി നൽകിയത്.
നൗഷാദിൽനിന്ന് കോടതി രഹസ്യമൊഴിയെടുത്തു. അഞ്ച് മണിക്കൂറോളം നീണ്ടു. ഒന്നാം സെഷൻസ് കോടതിയിലുള്ള കേസ് വേഗം തീർപ്പാക്കാൻ ഹൈകോടതി നൽകിയ നിർദേശത്തെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ തലശ്ശേരിയിലേക്ക് സ്ഥലം മാറിയതിനാലാണ് ഈ കോടതിയുടെ ചുമതലയുള്ള രണ്ടാം സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങാനുള്ള നടപടിയിലേക്ക് നീങ്ങുന്നത്.
15 പ്രതികളുള്ള കേസിൽ രണ്ടുപേർ ഒളിവിലാണ്. 2019 ആഗസ്റ്റിൽ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് ഒന്നാം പ്രതിയുടെ മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നുമാണ് കേസ്. 3177 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. കേസിൽ 112 സാക്ഷികളാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു