വിജയവാഡ: മുൻ ഇന്ത്യൻ താരവും പ്രതിഭാധനനായ ബാറ്ററുമായ അമ്പാട്ടി റായിഡു വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
പ്രസിദ്ധ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വൈഎസ്‌ആര്‍സിപി ഔദ്യോഗിക എക്സ് (ട്വിറ്റര്‍) പേജില്‍ വീഡിയോ സഹിതം പോസ്റ്റ് ചെയ്തു. ജഗനൊപ്പം ഉപ മുഖ്യമന്ത്രി നാരായണ സ്വാമി, എംപി പെഡ്ഡിറെഡി മിഥുൻ റെഡി എന്നിവര്‍ ചേര്‍ന്ന് മുൻ താരത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതായും വീഡിയോക്കൊപ്പം പാര്‍ട്ടി വ്യക്തമാക്കി.
సీఎం క్యాంప్ కార్యాలయంలో ముఖ్యమంత్రి శ్రీ వైఎస్ జగన్ సమక్షంలో వైఎస్సార్ కాంగ్రెస్ పార్టీలో చేరిన ప్రముఖ భారత క్రికెటర్ అంబటి తిరుపతి రాయుడు.
ఈ కార్యక్రమంలో పాల్గొన్న డిప్యూటీ సీఎం నారాయణ స్వామి, ఎంపీ పెద్దిరెడ్డి మిథున్ రెడ్డి.#CMYSJagan#AndhraPradesh @RayuduAmbati pic.twitter.com/QJJk07geHL
— YSR Congress Party (@YSRCParty) December 28, 2023
ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രയ്ക്കായും ഹൈദരാബാദിനായും കളിച്ച താരമാണ് അമ്പാട്ടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്കായി കളിച്ചു. കഴിഞ്ഞ സീസണിലെ ഐപിഎല്‍ പോരാട്ടത്തിനു പിന്നാലെ താരം സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഇന്ത്യക്കായി 55 ഏകദിനങ്ങളും ആറ് ടി20 മത്സരങ്ങളും കളിച്ച താരമാണ് അമ്ബാട്ടി റായിഡു. മൂന്ന് സെഞ്ച്വറികളും 10 അര്‍ധ സെഞ്ച്വറികളും താരം നേടി. ടി20യിലെ മികച്ച സ്‌കോര്‍ 42.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു