നാല് വർഷത്തെ ബിരുദ കോഴ്സുകൾ
അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയങ്ങളും അവയുടെ വ്യാപ്തിയും നാല് വർഷത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും. അതോടൊപ്പം തൊഴിൽപരിചയവും ഉൾപ്പെടുത്തിയാൽ എംപ്ലോയബിലിറ്റി അഥവാ ഉദ്യോഗ അർഹത വർദ്ധിക്കും. ഗവേഷണത്തിന് ഊന്നൽ നൽകിയുള്ള ആഭിമുഖ്യവും അഭിരുചിയും ഇതിനിടയിൽ വർദ്ധിപ്പിക്കാൻ ആകണം.
പഠിക്കാൻ അഡ്മിഷൻ മാത്രം പോരല്ലോ പണവും വേണ്ടേ. പലരെയും കുഴക്കുന്നതും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത് പ്രേരിപ്പിക്കുന്നതും ഈ ചിന്തയാണ്. പഠിക്കണം എന്ന് ഒരു വിദ്യാർത്ഥി തീരുമാനമെടുത്താൽ അവരെ സഹായിക്കാൻ നിരവധി സംവിധാനങ്ങൾ നിലവിലുണ്ട്. നമ്മുടെ കലാലയങ്ങളിൽ ഫീസ് നൽകി പഠിക്കുന്നവരുടെ എണ്ണം അല്ലാത്തവരുടെതിനേക്കാൾ കുറവാണ്. ഇന്ന് മാതാപിതാക്കൾ കഷ്ടപ്പെടാതെ തന്നെ ഉന്നതവിദ്യാഭ്യാസം നേടാൻ പറ്റിയ ധാരാളം കോഴ്സുകളും സംവിധാനങ്ങളും വായ്പകളും സ്കോളർഷിപ്പുകളും ഉണ്ട്.
ഗവേഷണ രംഗത്തെ സ്കോളർഷിപ്പുകൾ
1.പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് (പിഎംആർഎഫ്)
2. ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് സ്കോളർഷിപ്പ്
3. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ജൂനിയർ റിസർച്ച് ഫെലോഷിപ്പ്
4. Google PhD ഫെലോഷിപ്പ് ഇന്ത്യ പ്രോഗ്രാം
5. ICHR ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF)
6. ICSSR ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ്
7. പിഎച്ച്ഡിക്ക് എൻസിഇആർടി ഡോക്ടറൽ ഫെലോഷിപ്പ്
8. CSIR-UGC JRF NET ഫെലോഷിപ്പ്
9. AICTE ഡോക്ടറൽ ഫെലോഷിപ്പ് (ADF)
10. DBT-JRF ഫെലോഷിപ്പ്
11. FITM – ആയുഷ് റിസർച്ച് ഫെലോഷിപ്പ് സ്കീം
12. സാർക്ക് അഗ്രികൾച്ചറൽ പിഎച്ച്ഡി സ്കോളർഷിപ്പ്
ഇവയെക്കാൾ ഏറെ ബിരുദ ബിരുദാനന്തര രംഗത്തിനായി അസ്പയർ, ഇൻസ്പയർ, പ്രതിഭ, കെ പി സി ആർ, ഇ ഗ്രാൻഡ് തുടങ്ങി നിരവധി സ്കോളർഷിപ്പുകളും ഉണ്ട്. എല്ലാ സ്കോളർഷിപ്പുകളെയും കുറിച്ച് പ്രതിപാദിക്കുന്ന സ്കോളർഷിപ്പ് പോർട്ടലുകളും സർക്കാർ, സ്വകാര്യ മേഖലകളിൽ ലഭ്യമാണ് ചുരുക്കത്തിൽ കഴിവും സന്നദ്ധതയും ഉള്ളവർക്ക് പോക്കറ്റിൽനിന്ന് കാശ് ചെലവാക്കാതെ പഠിക്കാനാവും.