ചണ്ഡീഗഡ് : ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെ ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രങ്ങളായ അഖാഡകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്റങ് പുനിയ അടക്കം ഗുസ്തി താരങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഛാറ ഗ്രാമത്തിലെ വിരേന്ദര്‍ അഖാഡയിലാണ് രാഹുല്‍ ബുധനാഴ്ച രാവിലെ ആദ്യമെത്തിയത്. ഗോദയില്‍ ബജ്റങ് പുനിയയുമായി ഒരുകൈ നോക്കാനും അദ്ദേഹം തയാറായി.
ഗുസ്തിക്കാരുടെ ജീവിതം കണ്ടറിയാനാണ് രാഹുല്‍ ഗാന്ധിയെത്തിയതെന്ന് ബജ്റങ് പുനിയ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റു താരങ്ങളുമായും അദ്ദേഹം ഗുസ്തി സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. ഇന്ത്യയുടെ പുത്രിമാരായ ഗുസ്തിക്കാര്‍ക്ക് വേദിയിലെ പോരാട്ടം ഉപേക്ഷിച്ച് അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി തെരുവില്‍ പോരാടേണ്ടിവന്നാല്‍ അവരുടെ മക്കളെ ഈ പാത തിരഞ്ഞെടുക്കാൻ ആരാണ് പ്രോത്സാഹിപ്പിക്കുകയെന്ന് പിന്നീട് രാഹുല്‍ ‘എക്സി’ല്‍ കുറിച്ചു. കര്‍ഷക കുടുംബങ്ങളില്‍നിന്നുള്ള നിഷ്കളങ്കരും നേരുള്ളവരുമായ അവര്‍ ത്രിവര്‍ണ പതാകയെ സേവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read more : കശ്മീരിലെ യുവാക്കളുടെ മരണത്തിൽ നീതി ഉറപ്പാക്കും : രാജ്നാഥ് സിങ്
ലൈംഗികാരോപണം നേരിടുന്ന ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തര്‍ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതില്‍ പ്രതിഷേധിച്ച് ഒളിമ്ബിക്സ് മെഡല്‍ ജേതാവുകൂടിയായ സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബജ്റങ് പുനിയയും വിരേന്ദര്‍ സിങ് യാദവും പത്മശ്രീ പുരസ്കാരം തിരികെ നല്കി. വിനേഷ് ഫോഗട്ട് ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു