ദമ്മാം: പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാമിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം, അംഗങ്ങളായ ഷിഹാബ്, അബ്ദുറഹീം, അൻവർ ഫസൽ, സലീം ആലപ്പുഴ, റഊഫ് ചാവക്കാട്, സൈഫുദ്ദീൻ പൊറ്റശ്ശേരി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. അൽഖോബാറിലെ റഫ മെഡിക്കൽസിന്റെ സഹകരണത്തോടെയാണ് കലണ്ടർ പുറത്തിറക്കിയത്. ചടങ്ങിൽ നാഷനൽ കമ്മിറ്റി ട്രഷറർ സമീയുള്ള കൊടുങ്ങല്ലൂർ, കമ്മിറ്റി അംഗം മുഹ്സിൻ ആറ്റശ്ശേരി എന്നിവരും പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു