പപ്പായ ഇല ജ്യൂസിന്റെ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. കൊതിയോടെ നാം കഴിക്കുന്ന പപ്പായയുടെ ഇലയും ആരോഗ്യ ദായകമെന്നറിയുക. അവ വെറുതെ വലിച്ചെറിഞ്ഞ് കളയുന്നതിന് പകരം ഉള്ളിലാക്കിയാല്‍ ലഭിക്കുന്നത് വിസ്മയകരമായ ഗുണങ്ങളാണ്. പപ്പായ മാത്രമല്ല, ഇതിന്റെ ഇലയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.നാടന്‍ പഴമെന്നു പറഞ്ഞ് പലരും അവഗണിക്കുന്ന പപ്പായ ഏറെ വിറ്റാമിനും ധാതുക്കളും പ്രോട്ടീനുമടങ്ങിയ പഴമാണ്.ഒരു തരത്തില്‍ പറഞ്ഞാല്‍ പപ്പായ ഔഷധങ്ങളുടെ ഒരു കലവറയാണ്. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനാല്‍ ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്. ഹൃദയാരോഗ്യത്തിനും, വന്‍കുടലിനും ഉദര സംബന്ധമായ ഒരു പാടു അസുഖങ്ങള്‍ക്കും പപ്പായ ഇലയും ഏറെ അനുയോജ്യമാണ്.
പോഷകസമ്പന്നമാണ് പപ്പായ ഇല
ഇതെക്കുറിച്ചു പലപ്പോഴും നാം പലരും അജ്ഞരുമാണ്. പോഷകസമ്ബന്നമാണ് പപ്പായയിലയെന്നാണ് സത്യം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്‍ എന്നിവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്.കൂടാതെ ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്. എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്
ആസ്മ പോലുള്ള അസുഖങ്ങളെ പടിക്ക് പുറത്താക്കാനും പപ്പായ ഇലയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ളാ അസുഖങ്ങള്‍ക്കുംപപ്പായ ഇല നീര് പ്രതിവിധിയാണ്.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നമ്മളെല്ലാവരും അടിപ്പെട്ടിട്ടുണ്ടാകും . എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണിത്. ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും മറ്റും തടയാനും പപ്പായയില ജ്യൂസ് നല്ലതാണ്.
പപ്പായ ഇലയുടെ പ്രധാന ഗുണങ്ങള്‍ ; ഡെങ്കിപ്പനി കുറക്കുന്നു
ഈഡീസ് കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇവ രക്തത്തിലെ പ്ലേറ്റ് ലറ്റിന്‍റെ എണ്ണം കുറയ്ക്കും. പനിയോടൊപ്പമുണ്ടാകുന്ന രക്തപ്രവാഹം രോഗികളെ പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഡെങ്കി ബാധിച്ചാല്‍ കുട്ടികളിലും പ്രായമായവരിലും പല തരത്തിലുളള ലക്ഷണങ്ങളാണ് കാണിക്കുന്നത്. കുട്ടികളില്‍ സാധാരണയായി ചെറിയ പനിയും ചര്‍മത്തില്‍ പാടുകളും കാണപ്പെടാം. എന്നാല്‍ പ്രായമായവരില്‍ ഡെങ്കിപ്പനിയുടെ സുപ്രധാന ലക്ഷണങ്ങളായ ശക്തമായ പനി, ചര്‍മത്തില്‍ ചുമന്നു തടിച്ച പാടുകള്‍, അസഹനീയമായ പേശിവേദന എന്നിവ കൂടുതലായി കാണാം. പപ്പായ ഇലയുടെ ജ്യൂസ് കഴിച്ചത് വഴി രോഗികളിലെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയും അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞു. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്ബോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇലയുടെ ജ്യൂസ് നല്‍കണം. ജ്യൂസ് ഉണ്ടാക്കാനായി പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കേണ്ടതാണ്. ജപ്പാനിലേയും അമേരിക്കയിലേയും ചില ശാസ്ത്രജ്ഞന്‍മാര്‍ പപ്പായ ഇലയിലെ എന്‍സൈമുകള്‍ കാന്‍സര്‍ തടയുന്നതിനും സഹായിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കൂട്ടാന്‍ ഏറെ നല്ലതാണ് പപ്പായ ജ്യൂസ്. ഇതുകൊണ്ടുതന്നെ ഡെങ്കിപ്പനി പോലുള്ളവ വരുന്നവര്‍ ഇതു കഴിയ്ക്കുന്നത് പെട്ടെന്നു തന്നെ അസുഖം മാറാന്‍ സഹായിക്കും. പപ്പായ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ് എന്ന കാര്യം നമ്മള്‍ അറിഞ്ഞതാണ്. ഇലയില്‍ കണ്ടെത്തിയ അസ്റ്റോജെനിന്‍ എന്ന സംയുക്തമാണ് മാരക രോഗങ്ങളായ മലേറിയയും ഡെങ്കിയും പ്രതിരോധിക്കുന്നത്. ആര്യവേപ്പും മല്ലി ഇലയും തുളസിയും ചേര്‍ന്ന മിശ്രിതവും ഡെങ്കിപ്പനി കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയുന്നു. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും പപ്പായയും ഇലയും ഉത്തമമാണ്.
മലേറിയക്കുള്ള മരുന്നായി ഉപയോഗിക്കാം
വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്‍ എന്നിവയെല്ളാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട് കൂടാതെ ഇതിലെ അസെറ്റോജെനിന്‍ എന്ന ഘടകം ഡെങ്കിപ്പനി, മലേറിയ എന്നിവ വരുന്നതു തടയുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്. ഡെങ്കുവും, മലേറിയയും തടയുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇനിയും ശാസ്ത്രീയമായഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കാനുണ്ട്.പപ്പായയിലയുടെ ജ്യൂസ് ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, മഞ്ഞപ്പിത്തം തുടങ്ങിയവയകറ്റാന്‍ ഏറെ നല്ലത്. പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പ്രമേഹരോഗികള്‍ക്കും
പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്. ഇതിലെ അസെറ്റോജെനിന്‍ എന്ന ഘടകം ക്യാന്‍സര്‍, ഡെങ്കിപ്പനി, മലേറിയ എന്നിവ വരുന്നതു തടയും. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്. സ്ത്രീകളിലെ മാസമുറസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിതു. ശരീര ഭാഗത്തുണ്ടാകുന്ന നീരും വീര്‍മ്മതയുമെല്ലാം തടയാന്‍ പപ്പായ ഇലയുടെ ജൂസ് കുടിക്കുന്നതു നല്ലതാണ്.രക്തത്തിലെ ഗ്ളൂക്കോസിന്‍െറ തോത് കുറയ്ക്കുന്നതിനാല്‍ പപ്പായ ഇല ജ്യൂസ് പ്രമേഹരോഗികള്‍ക്കും ഗുണംചെയ്യും. അതുപോലെ ഇതിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദയത്തിന്‍െറ ആരോഗ്യ സംരക്ഷണത്തിനും നല്ളതാണ്. അതിനാല്‍ ആഴ്ചയില്‍ ഒരു ഗ്ളാസ് പപ്പായ ഇല ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നു, കൂടാതെ മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനും പപ്പായ ഇല അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളും വരെ ഇല്ലാതാക്കുന്നു. അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിയ്ക്കുന്നതിനും ചര്‍മ്മത്തിന് കൂടുതല്‍ പ്രസരിപ്പും തിളക്കവും ലഭിയ്ക്കാനും പപ്പായ ഇല ടീ കഴിയ്ക്കുന്നത് സഹായിക്കും. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് പപ്പായ ഇല. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും രക്തകോശങ്ങളിലെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ഇങ്ങനെ നോക്കിയാല്‍ പപ്പായ ഇലയുടെ ഗുണങ്ങള്‍ അനവധിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു