ജിദ്ദ: മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പടെയുള്ള ചെറുവാഹനങ്ങൾ ഏർപ്പെടുത്തി മക്ക-മശാഇർ റോയൽ കമീഷൻ. ലൈറ്റ് ട്രാൻസ്പോർട്ടേഷന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള നിരവധി സംരംഭങ്ങളാണ് കമീഷന് കീഴിലെ ഗതാഗത വകുപ്പ് നടപ്പാക്കിവരുന്നത്.
മക്കയിലും പുണ്യസ്ഥലങ്ങളിലും ചെറുവാഹനങ്ങൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് സമൂഹത്തെ ബോധവത്കരിക്കാനും പദ്ധതി സജീവമാക്കി. ഈ സംരംഭം ആരംഭിക്കുന്നതിനുള്ള പ്രചോദനാത്മക യോഗങ്ങളുടെ ഒരു പരമ്പരയും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മക്ക ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റി കാമ്പസിലുടനീളം നാല് സ്റ്റേഷനുകളിലായി 30 സ്കൂട്ടറുകൾ നൽകി. നിക്ഷേപ വിഭാഗമായ ‘വാദി മക്ക ടെക്നോളജി കമ്പനി’ വഴി സംരംഭത്തിൽ പങ്കെടുത്ത 1,100ലധികം പേർക്ക് 70 ഇലക്ട്രിക് സ്കൂട്ടറുകളും നൽകി. സർവകലാശാലയും സാമൂഹിക പരിസ്ഥിതിയും മെച്ചപ്പെടുത്തുന്നതിനും സർവകലാശാല ജീവനക്കാർക്കും വിദ്യാർഥികൾക്കും സന്ദർശകർക്കും അനുയോജ്യമായ അനുഭവം നൽകുന്നതിനുമാണിത്. മക്കയിലും പുണ്യസ്ഥലങ്ങളിലും പദ്ധതിയിട്ടപോലുള്ള സാമൂഹിക നേട്ടം കൈവരിക്കുന്നതിനുമാണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു