ദമ്മാം: ഗ്ലോബൽ കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ, ഫറോക്ക് താലൂക്കാശുപത്രിക്ക് സമീപം നിർമിക്കുന്ന സി.എച്ച് സെൻററിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പെർഫ്യൂം ചലഞ്ചിന്റെ സൗദി കിഴക്കൻ പ്രവിശ്യതല ഉദ്ഘാടനം ആക്ടിങ് പ്രസിഡൻറ് അബ്ദുൽ മജീദിൽ നിന്നും നാഷനൽ കമ്മിറ്റി കൾച്ചറൽ വിങ് ചെയർമാൻ മാലിക് മഖ്ബൂൽ ഏറ്റുവാങ്ങി നിർവഹിച്ചു. പ്രവർത്തക സംഗമം കോഴിക്കോട് ജില്ല പ്രസിഡൻറ് ഫൈസൽ കൊടുമ ഉദ്ഘാടനം ചെയ്തു. പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കെ.എം.സി.സി കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഫ്സൽ കയ്യങ്കോട് മുഖ്യപ്രഭാഷണം നടത്തി. ബേപ്പൂർ മണ്ഡലം സി.എച്ച് സെൻറർ എന്ന പദ്ധതിയുടെ ആശയങ്ങൾ പ്രവർത്തകരിലേക്ക് എത്തിക്കാനും ചലഞ്ചിന് വിവിധ കമ്മിറ്റികളുടെ പിന്തുണ ഉറപ്പാക്കാനും ഈ പരിപാടിക്ക് സാധിച്ചു. സിദ്ദീഖ് പാണ്ടികശാല, മുജീബ് കൊളത്തൂർ, റഹ്മാൻ കാരയാട്, ഉമർ ഓമശ്ശേരി, മുഷ്താഖ് പേങ്ങാട്, നാസർ ചാലിയം, അമീറലി കൊയിലാണ്ടി, റഷീദ് ഉമർ, ഷരീഫ് പാലക്കാട്, സൈഫു തിരുവമ്പാടി, റുക്കിയ റഹ്മാൻ എന്നിവർ സംസാരിച്ചു. ഇഹാൻ സൈനിന്റെ ഖിറാഅത്ത് നിർവഹിച്ചു. അയൂബ് ഫറോക്ക് സ്വാഗതവും ആബിദ് പാറക്കൽ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു