കൊച്ചി: മുന്‍നിര ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റിങ് ഉല്‍പ്പാദകരായ ഗുജറാത്ത് റഫിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ഗ്രില്‍) സൗരോര്‍ജ്ജ രംഗത്തേക്കും ചുവടു വയ്ക്കുന്നു. പ്രധാന ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സോളാര്‍ പവര്‍ രംഗത്തേക്ക് ബിസിനസ് വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ ടെന്റുകള്‍, അഗ്രോ ഷീറ്റ്സ്, ഗ്രൗണ്ട് ഷീറ്റ്സ്, പിപി ബാഗ്സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിറക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 10.33 കോടി രൂപയാണ് കയറ്റുമതിയില്‍ നിന്നുള്ള വരുമാനം. 25 ശതമാനം വളര്‍ച്ച നേടി. ഉല്‍പ്പാദനത്തിന്റെ 40 ശതമാനത്തിലേറെ കയറ്റുമതി ചെയ്യാനാണു പദ്ധതി. യുഎസ്എ, യുകെ, ഇസ്രയേല്‍, യമന്‍, ഹംഗറി, റൊമേനിയ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കാണ് കയറ്റുമതി.