ആയുര്‍വേദ രീതിയിലെ ജീവിതചര്യകള്‍ പാലിയ്ക്കുന്നത്, ഭക്ഷണശീലം സ്വായത്തമാക്കുന്നത് ആരോഗ്യമുള്ള ശരീരത്തിനും രോഗങ്ങളെ അകറ്റി നിര്‍ത്താനും സഹായിക്കുന്നു. പല ജീവിതശൈലീ രോഗങ്ങള്‍ക്കും ആയുര്‍വേദം മരുന്നു പറയുന്നുണ്ട്. ജീവിതശൈലീ, പാരമ്പര്യ രോഗമായ പ്രമേഹത്തിനും ആയുര്‍വേദം പല മരുന്നുകളും നിര്‍ദേശിയ്ക്കുന്നു. ഇത് പലതും അടുക്കളച്ചേരുവകള്‍ തന്നെയാണെന്നതാണ് പ്രധാനം. ഇത്തരത്തിലെ ചില ആയുര്‍വേദ മരുന്നുകളെക്കുറിച്ചറിയാം.
കറുവപ്പട്ട
കറുവാപ്പട്ട ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന പ്രധാനപ്പെട്ടൊരു പ്രമേഹ നിയന്ത്രണവഴിയാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇതിട്ട വെള്ളം തിളപ്പിച്ച് കുടിയ്ക്കാം. ഇതിന് ഇന്‍സുലിന്‍ മെറ്റബോളിസം കൃത്യമാക്കാന്‍ സഹായിക്കും. കറുവാപ്പട്ടയ്ക്ക് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കാന്‍ സാധിയ്ക്കുന്നു. രക്തത്തില്‍ പെട്ടെന്ന് ഷുഗര്‍ ഉയരുമ്പോള്‍ നടക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ കറുവാപ്പട്ട നല്ലതാണ്. കറുവപ്പട്ട സ്ഥിരം കഴിയ്ക്കുന്നവരില്‍ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറയുന്നു
മുക്കൂറ്റി
നമ്മുടെ പറമ്പുകളില്‍ കണ്ടുവരുന്ന മുക്കുറ്റി ആയുര്‍വേദ പ്രകാരം പ്രമേഹ നിയന്ത്രണത്തിന് പറയുന്ന പ്രധാനപ്പെട്ടൊരു സസ്യമാണ്. ഇതിന്റെ ലേഹം ആയുര്‍വേദത്തില്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. അലര്‍ജി പോലുളള പ്രശ്‌നങ്ങള്‍ക്കും പ്രമേഹത്തിനുമെല്ലാം മികച്ച ഫലം നല്‍കുന്ന ഒന്നാണ് മുക്കുറ്റി. മുക്കുറ്റി പറിച്ച് കഴുകി വൃത്തിയാക്കി ചതച്ച് ഇത് വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് പ്രമേഹത്തിന് പരിഹാരമാണ്. ഇതിന്റെ ഇലച്ചാറും ഗുണകരമാണ്. ഇത് അടുപ്പിച്ചു കുടിയ്ക്കാം. യാതൊരു ദോഷവും വരുന്നില്ല. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഇതേറെ നല്ലതാണ്.
ഇഞ്ചി
ഇഞ്ചി പ്രമേഹരോഗികള്‍ക്ക് നല്ലൊരു മരുന്നാണ്. ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഫാസ്റ്റിംഗ് സെറം ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ ഇഞ്ചി നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇത് രക്തത്തിലെ ഷുഗര്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതു പോലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ചിറ്റമൃത്
പ്രമേഹത്തെ നേരിടാൻ ആയുർവേദം ശുപാർശ ചെയ്യുന്ന ഏറ്റവും ഫലപ്രദമായ ഔഷധം കൂടിയാണ് ചിറ്റമൃത്. ഇത് കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കി മാറ്റുവാനും ശരീരത്തിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കും. മരണമില്ലാത്ത സസ്യം എന്നാണ് ഈ ചെടിയെ വിശേഷിപ്പിക്കുന്നത് . കാരണം, ഇതിൻ്റെ തണ്ടുകൾ വെറുതെ എങ്ങോട്ടെങ്കിലും വലിച്ചെറിഞ്ഞിട്ടാൽ പോലും അത് നശിക്കാതെ വേരുപിടിച്ച് വള്ളിപോലെ പടർന്നു വളരും. വെറ്റിലയുമായി രൂപസാമ്യമുള്ള ചെടിയായ ചിറ്റമൃത് കഴിക്കാൻ കയ്പ് രുചിയാണുള്ളത്.
READ ALSO എപ്പോഴും തളർച്ച അനുഭവപ്പെടുന്നുണ്ടോ? സോഡിയത്തിന്റെ കുറവിന് സാധ്യത, ശ്രദ്ധിക്കുക.