കൊച്ചി: കണ്‍സ്ട്രക്ഷന്‍ രംഗത്തെ മുന്‍നിരക്കാരായ വിവാന്റ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ ബിസിനസ് ന്യൂജെന്‍ ടെക്നോളജി രംഗത്തേക്ക് വ്യാപിപ്പിക്കുന്നു. ഐടി, ഡ്രോണ്‍, എഐ ആന്റ് റോബോട്ടിക്സ്, ഇവി ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങിയ മേഖലകളിലേക്കാണ് പ്രവര്‍ത്തനം വിപുലീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി വിവാന്റ ഡ്രോണ്‍ റിസര്‍ച് സെന്റര്‍ ടാന്‍സാനിയ ലിമിറ്റഡിന്റെ 50 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ സെപ്തംബറില്‍ ധാരണയായിട്ടുണ്ട്. ആഫ്രിക്കയില്‍ വലിയ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം ഏപ്രിലില്‍ ഇലക്ട്രിക് വെഹിക്കിള്‍ ഓര്‍ഗനൈസേഷനല്‍ സെന്റര്‍ നോര്‍ത്ത് അമേരിക്ക കോര്‍പറേഷനില്‍ നിന്ന് ഇവി ചാര്‍ജിങ് ഉല്‍പ്പാദന യൂനിറ്റ് സ്ഥാപിക്കുന്നതിന് 50 ലക്ഷം ഡോളറിന്റെ വര്‍ക്ക് ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ കമ്പനിയുടെ മൊത്തം വരുമാനം പതിന്മടങ്ങ് വര്‍ധിച്ച് 23.03 കോടി രൂപയിലെത്തിയിരുന്നു.