കൊറിയൻ ഉപദ്വിപ് യുദ്ധഭീഷണിയുടെ നിഴലിലെന്ന ഭയാശങ്കയിൽ ദക്ഷിണ കൊറിയ മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു. പ്യോങ്യാങ്ങിന്റെ ആയുധങ്ങളുടെയും രഹസ്യ ആക്രമണത്തിന്റെയും ഏറെ ദൂരത്തല്ല തങ്ങളെന്ന് കടുത്ത ആശങ്കയിലാണ് സിയോൾ.
1000-ലധികം ദക്ഷിണ കൊറിയൻ സൈനികരും പൊലീസും ദുരന്തനി വാരണ ഉദ്യോഗസ്ഥരും സംയുക്തമായി ഇന്ന് (ഡിസം 27) സിയോളിൽ അപൂർവ്വ മുന്നൊരുക്ക പരേഡ് നടത്തി. ഉത്തര കൊറിയൻ ആക്രമണ സാധ്യതകൾ മുന്നിൽ കണ്ടാണ് പ്രതിരോധ – ദുരന്തനിവാരണ പരിശീലനക്കളരി സംഘടിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ആദ്യ സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കുകയും ചെയ്തു. 2018ലെ കരാറിൽ നിന്ന് വ്യത്യസ്തമായുള്ള സൈനിക നടപടികളിലാണ് ഉത്തര കൊറിയൻ ഭരണകൂടം. ഇത് സൃഷ്ടിച്ച പിരിമുറുക്കത്തിനിടയിലാണ് സിയോൾ ആക്രമണ സാധ്യത മുൻകൂട്ടികണ്ടുകൊണ്ടുള്ള പ്രതിരോധ അഭ്യാസങ്ങളിൽ വ്യാപൃതരാകുന്നത്.
പരമ്പരാഗത പീരങ്കികളും പ്രാകൃത മാർഗങ്ങളും ഉപയോഗിച്ച് ആയുധധാരികളായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിന്റെ ലോകോത്തര നൂതന പ്രതിരോധ സംവിധാനം എളുപ്പത്തിൽ തകർന്നു. അത് തങ്ങൾക്കതൊരു വലിയ പാഠമാണ് സിയോൾ മേയർ ഓ സെ-ഹൂൺ പറഞ്ഞു.
ഇസ്രായേൽ പട്ടണത്തിൽ തീവ്രവാദ ഗ്രൂപ്പിന്റെ അതിർത്തി കടന്നുള്ള ഹമാസ് ആക്രമണത്തിൽ 1200-ലധികം ജനങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശത്രു അപ്രതീക്ഷിത ആക്രമണം നടത്തിയാൽ ഉയർന്ന സൈനിക ശേഷിയെന്നതിൽ കാര്യമായ അർത്ഥമില്ല. അതാണു് ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ തെളിഞ്ഞതെന്നു് സിയോൾ മേയർ പറഞ്ഞു.
ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രധാന ജലവിതരണ സൗകര്യം, ടെലിഫോൺ നെറ്റ്വർക്ക് സ്റ്റേഷനുകൾ, ഒരു ഭൂഗർഭ ആശയവിനിമയ, പവർ കേബിൾ ഇടനാഴി എന്നിവ എങ്ങനെ പരിപാലിക്കപ്പെടണമെന്നതിൽ മുന്നൊരുക്ക പരിശീലനം പ്രത്യേകം ഊന്നൽ നൽകി.
വടക്കൻ കൊറിയൻ സൈനിക അതിർത്തിയിൽ നിന്ന് സിയോളിന്റെ ദൂരം വെറും 38 കിലോമീറ്റർ (24 മൈൽ). അതിനാൽ എപ്പോൾ വേണമെങ്കിലും ആക്രമണത്തിന് ഇരയാകാമെന്ന ആശങ്കയാണ് സിയോൾ മേയർ ഓ സെ-ഹൂൺ പങ്കുവയ്ക്കുന്നത്.
പുതിയ ആണവ – മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കപ്പെട്ട ദിനത്തിലാണ് മുന്നൊരുക്ക പരിശീലനം സംഘടിപ്പിക്കപ്പെട്ടത്. സർക്കാർ, ബിസിനസ്സ്, ഫിനാൻസ് സ്ഥാപനങ്ങളുടെ മുഖ്യ കേന്ദ്രമാണ് സിയോൾ നഗരം. 9.4 ദശലക്ഷം ജനങ്ങൾ താമസിക്കുന്നു. കൂടാതെ ജോലി ചെയ്യുന്നവരായി 1.4 ദശലക്ഷം. നിരവധി വിദ്യാർത്ഥികളും.
പ്യോങ്യാങ്ങിൽ നിന്നുള്ള ഭീഷണി നിർവീര്യമാക്കാനുള്ള ഏക മാർഗമെന്ന നിലയിൽ ദക്ഷിണ കൊറിയ ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കണമെന്ന വാദത്തിലാണ് സിയോൾ മേയർ. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ പക്ഷേ ആണവായുധമെന്ന വാദത്തെ അംഗീകരിക്കുന്നില്ല. പകരം അമേരിക്കയുമായുള്ള സൈനിക സഖ്യം ശക്തിപ്പെടുത്തുന്നതിനും ജപ്പാനുമായുള്ള സുരക്ഷാ ബന്ധം പുനഃസ്ഥാപിക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്.
1953 ലെ കൊറിയൻ യുദ്ധത്തിൽ തെക്കൻ ദ്വീപുകളിലൊന്നിൽ ഉത്തര കൊറിയ ബോംബാക്രമണ നടത്തി. ഇരുഭാഗത്തു നിരവധി പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു. എന്നാൽ ആ യുദ്ധത്തിനു ശേഷം ഉത്തര കൊറിയൻ ഭാഗത്തുനിന്ന് നേരിട്ടുള്ള ആക്രമണം സിയോളിലുണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ ആക്രമണ സാഹചര്യം ഒട്ടുമേ വിദൂരത്തല്ലെന്നാണ് ഉത്തര കൊറിയൻ നീക്കങ്ങളിൽ പ്രകടമാകുന്നത്.
READ ALSO മിസൈൽ വിക്ഷേപണം: ചൈന – ഉത്തര കൊറിയ ഉന്നതതല കൂടിക്കാഴ്ച്ച