തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അഞ്ച് യുവാക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് ആക്രമിച്ചതായാണ് യുവാക്കള്‍ പരാതി നൽകിയിരിക്കുന്നത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.
വീടിന് മുന്നില്‍ വന്ന് യുവാക്കള്‍ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് പുത്തൻപാലം രാജേഷിന്റെ ഭാര്യ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റതെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു