വിജയപുര (കര്‍ണാടക): ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് അംഗം ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കോവിഡ് വ്യാപന കാലത്ത് 40,000 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നുവെന്ന ഗുരുതര ആരോപണവുമായി പാര്‍ട്ടി എം.എല്‍.എ ബസൻഗൗഡ പാട്ടീല്‍ യത്നാല്‍ രംഗത്ത്.
മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പിലാണ് യത്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെ സഹസ്രകോടികളുടെ അഴിമതിയാരോപണം ഉന്നയിച്ചത്. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ക്രമക്കേടുകള്‍ മറച്ചുവെക്കുകയാണെന്നും ബി.ജെ.പി എം.എല്‍.എ ആരോപിച്ചു. കടുത്ത ഹിന്ദുത്വവാദിയായി അറിയപ്പെടുന്ന യത്നാല്‍ യെദ്യൂരപ്പയുടെ സ്ഥിരം വിമര്‍ശകനാണ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ കര്‍ണാടക ബി.ജെ.പി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് ആക്രമണം കനപ്പിച്ച് യത്നാല്‍ രംഗത്തെത്തിയിട്ടുള്ളത്.
45 രൂപയുടെ മാസ്കിന് 485 രൂപയുടെ ബില്ലാണ് അന്ന് നല്‍കിയത്. കോവിഡ് കാലത്ത് കിടക്കകള്‍ വിതരണം ചെയ്തതിലും വൻ ക്രമക്കേടാണ് നടന്നത്. ബംഗളൂരുവില്‍ 10000 കിടക്കകള്‍ വാടകക്കെടുക്കുകയാണ് ചെയ്തത്. ഒരു കിടക്കക്ക് 20000 രൂപയാണ് നല്‍കിയത്. ആ തുകക്ക് കിടക്കകള്‍ വിലകൊടുത്ത് വാങ്ങിയിരുന്നുവെങ്കില്‍ അതിന്റെ ഇരട്ടിയെണ്ണം സ്വന്തമായി ലഭിച്ചേനേ. കള്ളന്മാര്‍ കള്ളന്മാര്‍ തന്നെയാണ്’ -യത്നാല്‍ പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി തന്നെ നിയമിച്ചാല്‍ അഴിമതി മുഴുവൻ വെളിച്ചത്തുകൊണ്ടുവരാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചുവെങ്കിലും അവര്‍ അത് സ്വീകരിച്ചില്ലെന്നും യത്നാല്‍ പറഞ്ഞു. പകരം, മുൻമന്ത്രി സി.സി. പാട്ടീലിനെയാണ് ആ സ്ഥാനത്ത് നിയമിച്ചത്.
Read more : മാറുന്ന കാലാവസ്ഥയില്‍ കരുതലോടെ ചെയ്യാം കൃഷി…..
യെദ്യൂരപ്പ ലംഗായത്ത്, പഞ്ചമശാലി സമുദായങ്ങളില്‍ തന്റെ പിണിയാളുകള്‍ക്ക് മാത്രം സ്ഥാനമാനങ്ങള്‍ നല്‍കിയതായും യത്നാല്‍ ആരോപിച്ചു. ‘എനിക്ക് പണം കൊള്ളയടിക്കുന്ന ശീലമില്ല. കോവിഡ് രൂക്ഷമായ കാലത്ത് ഞാനും രോഗബാധിതനായിരുന്നു. എനിക്ക് 5.8 ലക്ഷം രൂപയുടെ ബില്ലാണ് അവര്‍ നല്‍കിയത്. എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയോ നോട്ടീസ് തരികയോ ചെയ്താല്‍ അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും’ -ബി.ജെ.പി എം.എല്‍.എ മുന്നറിയിപ്പു നല്‍കി.
സംസ്ഥാനത്ത് ബി.ജെ.പിയില്‍ ഗ്രൂപ്പിസം കനക്കുകയാണ്. പുതിയ പാര്‍ട്ടി നേതൃത്വവും പ്രതിപക്ഷ നേതാവ് ആര്‍. അശോകും യെദ്യൂരപ്പ പക്ഷത്ത് നിലയുറപ്പിക്കുമ്ബോള്‍ മറുപക്ഷത്തിന് നേതൃത്വം നല്‍കുന്നത് പാര്‍ട്ടി ദേശീയ സെക്രട്ടറി ബി.എല്‍. സന്തോഷാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു