പാവ് ബാജി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. നോർത്ത് ഇന്ത്യൻ ഭക്ഷണം ആയ പാവ് ബാജി ഇപ്പോൾ കേരളത്തിലും സുലഭമാണ്. കടകളിൽ നിന്ന് എപ്പോഴും ഇത് വാങ്ങി കഴിക്കുന്നത് പ്രായോഗികമല്ല. കടകളിൽ നിന്ന് കഴിക്കുമ്പോൾ അത് എത്രത്തോളം ഹെൽത്തി ആണെന്ന് അറിയാൻ പറ്റില്ല. ഇത് വീട്ടിൽ ഉണ്ടാക്കിയാലോ? നോർത്ത് ഇന്ത്യൻ ഫുഡ് ഇഷ്ടമാവുന്ന എല്ലാവർക്കും ഇത് ഇഷ്ടമാവും. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് – 2 എണ്ണം
- ബീറ്റ്റൂട്ട് – 1 എണ്ണം
- ഗ്രീൻപീസ് – മുക്കാൽ കപ്പ്
- കോളിഫ്ലവർ
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- പാവ് ബാജി മസാല – 2 ടേബിൾസ്പൂൺ
- തക്കാളി – 1 എണ്ണം
- ചെറുനാരങ്ങ – 1 എണ്ണം
- ഉപ്പ് ആവശ്യത്തിന്
- കസ്തൂരി മേത്തി – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം കുക്കറിൽ വെളിച്ചെണ്ണ ചേർക്കുക. ഉരുളകിഴങ്ങ്, മഞ്ഞൾപൊടി, മുളക്പൊടി, ഗ്രീൻപീസ്, ബീറ്റ്റൂട്ട്, കോളിഫ്ലവർ എന്നിവ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളി ചേർക്കുക. മിക്സ് ചെയ്യുക. വെളളം ഒഴിക്കുക. അടച്ച് വെച്ച് വേവിക്കുക. നന്നായി ഉടച്ചു എടുക്കുക. മാറ്റി വെക്കുക. ഒരു കടായി ചൂടാക്കുക. വെളിച്ചെണ്ണ ഒഴിക്കുക. ബട്ടർ ഇടുക. സവാള, കാപ്സികം അരിഞ്ഞ് ചേർക്കുക. നന്നായി വഴറ്റുക. മുളക്പൊടി ചേർക്കുക. പാവ് ബജി മസാല ചേർക്കുക. ഇളക്കി യോജിപ്പിക്കുക.
read also : കൊതിയൂറും ഉള്ളി ചമ്മന്തി! ഈ ഒരൊറ്റ ചമ്മന്തി മതി ഒരു പറ ചോറ് ഉണ്ണും; ചമ്മന്തി ഇങ്ങനെ ചെയ്താൽ രുചി കൂടും!!
തക്കാളി ചേർത്ത് വേവിക്കുക. പച്ചക്കറികൾ ചേർക്കുക. ബട്ടർ, കസ്തൂരി മേത്തി, ഉപ്പ് ചേർക്കുക. കുറച്ച് വെള്ളം ഒഴിക്കാം. മല്ലിയില ചേർക്കുക. ഇനി ബൺ ഉണ്ടാക്കണം. കടായിയിൽ ബട്ടർ, മല്ലിയില ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിൻറെ കൂടെ മസാല കുറച്ച് ചേർക്കുക. ബൺ ഇതിലേക്ക് ഇട്ടുക. ഇളക്കി കൊടുക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. പാവ് ബാജി റെഡി!!
കടപ്പാട് : നീനു കാർത്തിക
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു