തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ വാലി ഓഫീസിനു സമീപമുള്ള മൈതാനിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ അസ്സഫ ടീം വൺ വിജയികളായി. തുംറൈത്തിലും പരിസരത്തുമുള്ള ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
എട്ടു ഓവറിൽ നടന്ന മത്സരത്തിൽ അസ്സഫ ടീം ടു വിനെ പരാജയപ്പെടുത്തിയാണ് അസ്സഫ ടീം വൺ വിജയികളായത്. മാൻ ഓഫ് ദി ടൂർണമെന്റായി ഉസ്മാനെ തെരഞ്ഞെടുത്തു. തന്മയ് മികച്ച കളിക്കാരനായി.
ടൂർണമെന്റ് കൺവീനർ ബിനു പിള്ള , ടിസ പ്രസിഡന്റ് ഷജീർ ഖാൻ, ഭാരവാഹികളായ ബൈജു തോമസ്, അബ്ദുൽ സലാം, കിഷോർ ഗോപിനാഥ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പുരുഷോത്തം, അഖിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു