ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമ ഫെബ്രുവരി 9ന് സിനിമ തീയേറ്ററിലേക്ക് എത്തുന്നു പൃഥ്വിരാജ് നായകനായ കാപ്പയുടെ വൻ വിജയത്തിന് ശേഷം തിയ്യേറ്റര്‍ ഓഫ് ഡ്രീംസും സരിഗമയും ,യൂഡ്ലി ഫിലിംസിന്റേയും ബാനറില്‍ജിനു വി ഏബ്രഹാമും, ഡോള്‍വിൻ കുര്യാക്കോസും വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ വമ്ബൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജിനു വി എബ്രഹാം ആണ്.
Read also : രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തൈര് കഴിക്കുന്നത് പതിവാക്കിക്കോളൂ; മാറ്റങ്ങള്‍ അനുഭവിച്ചറിയാം
ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായിരുന്നു ഡാര്‍വിൻ കുര്യാക്കോസ്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ രീതിയില്‍ നിന്നും മാറി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. ‘തങ്കം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഗൗതം ശങ്കര്‍ ആണ് ഈ സിനിമക്കും ക്യാമറ ഒരുക്കുന്നത്. എഡിറ്റിംഗ്- സൈജു ശ്രീധര്‍, കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- സഞ്ജു ജെ, മാര്‍ക്കറ്റിങ്- ഒബ്സ്ക്യുറ, പി.ആര്‍.ഒ- ശബരി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു