സൈന്യത്തിൻ്റെ കസ്റ്റഡിയിൽ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യൻ സൈന്യം.
കശ്മീരിൽ സൈനിക കസ്റ്റഡിയിൽ മൂന്ന് സാധാരണക്കാരുടെ മരണത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട്. തർക്കപ്രദേശത്ത് നിന്ന് സൈനികരെ പിൻവലിച്ചതായും പറയുന്നു.
വ്യാഴാഴ്ച ( 2023 ഡിസം 21 )ഇന്ത്യൻ സൈനിക വാഹനങ്ങൾക്ക് നേരെ തീവ്രവാദികൾ പതിയിരുന്ന് ആക്രമണം നടത്തി നാല് സൈനികരെ കൊലപ്പെടുത്തിയിരുന്നു. ഇതേ ത്തുടർന്ന് സാധാരണക്കാരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പറയുന്നു. ഇവർ പിന്നിട് മരണപ്പെട്ടു.
സേന കസ്റ്റഡിയിലെടുത്ത സാധാരണക്കാരുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് ഇന്ത്യൻ സേനാ ഉദ്യോഗസ്ഥനാണ് അറിയിച്ചത്. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാൻ അനുമതിയില്ലാത്തതിനാൽ തൻ്റെ പേരു വെളിപ്പെടുത്തരുതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു ആവശ്യപ്പെട്ടതായും റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നുണ്ട്.
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ വനമേഖലയിൽ കഴിഞ്ഞ മാസങ്ങളിൽ 24 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഡിസംബർ 21 ലേത് ഇന്ത്യൻ സൈനികർക്കെതിരെ നടന്ന അഞ്ചാമത്തെ വലിയ ആക്രമണമായിരുന്നു.
ഇന്ത്യൻ സുരക്ഷാ സേനയുമായി പാക്ക് പിന്തുണയോടെയുള്ള തീവ്രവാദികകളുടെ ഏറ്റമുട്ടൽ കാലങ്ങളേറെയായി. സുരക്ഷാ സൈനികരുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഇന്ത്യൻ കരസേനാ മേധാവി മനോജ് പാണ്ഡെ ഇന്ന് തിങ്കളാഴ്ച (ഡിസം 25) പൂഞ്ച് സന്ദർശിച്ചതായി പ്രതിരോധ വക്താവ് സുനീൽ ബർട്ട്വാൾ പറഞ്ഞു. പൂഞ്ചിലെ സിവിലിയൻമാരുടെ മരണത്തിൽ ഉത്തരവിട്ട അന്വേഷണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ച്-രജൗരി മേഖലയിലുണ്ടായ ആക്രമണത്തിൽ അജ്ഞാതരായ ഭീകരർ നാല് പട്ടാളക്കാരെ കൊലപ്പെടുത്തിയതിന് ശേഷം എട്ട് പേരെ സൈന്യം പിടികൂടി. ഡിസംബർ 22 ന് പരിക്കുകളോടെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹിന്ദു റിപ്പോർട്ട് ചെയ്തു (ഡിസംബർ 23).
മൂന്ന് പേരെയും ക്രൂരമായി മർദ്ദിച്ച് കൊന്നുവെന്നും സൈനിക ക്യാമ്പിൽ നിന്ന് മൃതദേഹങ്ങൾ ശേഖരിക്കാൻ കുടുംബങ്ങളോട് സൈന്യം ആവശ്യപ്പെട്ടുവെന്നുമാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞത്.
കരസേനാ ജവാൻമാർ മൂന്നുപേരുടെ ശരീരത്തിൽ മുളകുപൊടി പുരട്ടുന്നതിന്റെ 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുതുകിൽ സാരമായ മുറിവുകളോടെ നിർജീവമായി നിലത്ത് കിടക്കുന്നവരെയാ തങ്ങൾ കണ്ടെതെന്നുമാണ് ബന്ധുക്കൾ ‘ഹിന്ദു’ വിനോട് പറഞ്ഞത്.
മുഹമ്മദ് ഷൗക്കത്ത് (22), സഫീർ ഹുസൈൻ (45), ഷബീർ അഹമ്മദ് (32) എന്നിവരാണ് മരണപ്പെട്ടത്. തിരിച്ചറിഞ്ഞ സാധാരണക്കാരുടെ മരണത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടിയിലാണ് ജമ്മു കശ്മീർ പൊലിസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു