Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഐ.ടി. ജീവനക്കാരിയെ കൈകാലുകള്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി; ട്രാന്‍സ്മാന്‍ സുഹൃത്ത് അറസ്റ്റില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 25, 2023, 03:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെന്നൈ: ഐ.ടി. ജീവനക്കാരിയെ കൈകാലുകള്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ട്രാന്‍സ്മാന്‍ സുഹൃത്ത് അറസ്റ്റില്‍. ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറായ നന്ദിനി(27)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സുഹൃത്തായ വെട്രിമാരനെ(27) പോലീസ് പിടികൂടിയത്. ശനിയാഴ്ച താലമ്പൂരിന് സമീപം പൊന്‍മാറിലെ ആളൊഴിഞ്ഞ സ്ഥലത്താണ് നന്ദിനിയെ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇപ്പോള്‍ ട്രാന്‍സ്മാനായ വെട്രിമാരനും നന്ദിനിയും മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് പോലീസ് പറയുന്നത്. ചെന്നൈയില്‍ ജോലിചെയ്യുന്ന നന്ദിനി അടുത്തിടെയായി സഹപ്രവര്‍ത്തകനായ യുവാവുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് പ്രതി നന്ദിനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.

നന്ദിനി ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കുന്നതോ ഇടപഴകുന്നതോ വെട്രിമാരന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേച്ചൊല്ലി കഴിഞ്ഞ എട്ടുമാസമായി ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് നന്ദിനി വെട്രിമാരനുമായി സംസാരിക്കാതായി. ഇതിനിടെയാണ് നന്ദിനി പതിവായി സഹപ്രവര്‍ത്തകനൊപ്പം ചെലവഴിക്കുന്നത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

ഡിസംബര്‍ 24-നായിരുന്നു നന്ദിനിയുടെ ജന്മദിനം. ഇതിന്റെ തലേദിവസമാണ് വെട്രിമാരന്‍ വീണ്ടും നന്ദിനിയെ ഫോണില്‍ വിളിച്ചത്. ഇനി വഴക്കിടില്ലെന്നും പിറന്നാളിന് ഒരു സര്‍പ്രൈസ് സമ്മാനം ഒരുക്കിയിട്ടുണ്ടെന്നും നേരില്‍ കാണണമെന്നും പ്രതി യുവതിയോട് ആവശ്യപ്പെട്ടു. ശനിയാഴ്ച ഇരുവരും തമ്മില്‍ കാണുകയും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയുംചെയ്തു. തുടര്‍ന്ന് രാത്രി 7.15-ഓടെയാണ് പ്രതി നന്ദിനിയെ പൊന്മാര്‍ റോഡിന് സമീപത്തെ ആളൊഴിഞ്ഞസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

പിറന്നാള്‍ സമ്മാനം നല്‍കാനെന്നപേരില്‍ പ്രതി ആദ്യം യുവതിയുടെ കണ്ണുകെട്ടി. പിന്നാലെ ചങ്ങലകൊണ്ട് കൈകാലുകള്‍ കെട്ടി പൂട്ടിയിട്ടു. തുടര്‍ന്ന് കൈത്തണ്ടകളിലും കാല്‍പ്പാദങ്ങളിലും മുറിവുണ്ടാക്കുകയും ജീവനോടെ തീകൊളുത്തുകയുമായിരുന്നു.

യുവതിയെ ജീവനോടെ കത്തിച്ചതിന് ശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് നന്ദിനിയെ ആദ്യംകണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നന്ദിനി ഇതിനിടെ ഒരുഫോണ്‍നമ്പര്‍ നാട്ടുകാര്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ വിളിച്ചപ്പോള്‍ വെട്രിമാരനാണ് ഫോണെടുത്തത്. തുടര്‍ന്ന് ഇയാള്‍ സ്ഥലത്തെത്തുകയും നന്ദിനിക്കൊപ്പം ആശുപത്രിയിലേക്ക് പോകുകയുംചെയ്തു. പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. വെട്രിമാരനൊപ്പം പുറത്തേക്ക് പോകുകയാണെന്ന് നന്ദിനി നേരത്തെ സഹപ്രവര്‍ത്തകയെ അറിയിച്ചിരുന്നു. ഇവരുടെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്നാണ് വെട്രിമാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

ReadAlso:

ലൈംഗികാതിക്രമ പരാതി നിലനിൽക്കെ എ.എം.വി.ഐ ദിപിന്‍ ഇടവണ്ണയ്‌ക്കെതിരായ നടപടി വൈകുന്നു; മോട്ടോർ വാഹന വകുപ്പിൽ അതൃപ്തി

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ട്രാന്‍സ്മാനായ വെട്രിമാരനും നന്ദിനിയും 12-ാം ക്ലാസ് വരെ മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് നന്ദിനിയുടെ കുടുംബം പറയുന്നത്. നന്ദിനിയും വെട്രിമാരനും മറ്റൊരുപെണ്‍കുട്ടിയുമായിരുന്നു കൂട്ടുകാര്‍. സ്‌കൂള്‍ പഠനത്തിന് ശേഷം മൂവരും ഉന്നതപഠനത്തിനായി വ്യത്യസ്ത കോളേജുകളില്‍ ചേര്‍ന്നു. ഈ സമയത്താണ് വെട്രിമാരന്‍ തന്റെ ലിംഗസ്വത്വം വെളിപ്പെടുത്തിയത്. ഇതോടെ സുഹൃദ്‌സംഘത്തില്‍പ്പെട്ട മൂന്നാമത്തെ പെണ്‍കുട്ടി വെട്രിമാരനുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. 2019-ല്‍ വെട്രിമാരനെ കുടുംബം വീട്ടില്‍നിന്ന് പുറത്താക്കി. പ്രതിയുമായുള്ള എല്ലാബന്ധങ്ങളും കുടുംബം ഉപേക്ഷിച്ചു. എന്നാല്‍, എല്ലാവരും വെട്രിമാരനെ അകറ്റിനിര്‍ത്തിയപ്പോഴും നന്ദിനി സൗഹൃദം ഉപേക്ഷിച്ചില്ല. നന്ദിനിയുടെ വീട്ടുകാരും മകളുടെ സുഹൃത്തിനെ അകറ്റിനിര്‍ത്തിയിരുന്നില്ല.

മധുരയിലെ കോളേജ് പഠനത്തിന് ശേഷമാണ് നന്ദിനി ജോലിക്കായി ചെന്നൈയിലെത്തിയത്. നേരത്തെ ബെംഗളൂരുവില്‍ ജോലിചെയ്തിരുന്ന വെട്രിമാരനും ഇതിനിടെ ചെന്നൈയിലെത്തി. ബെംഗളൂരുവിലെ ജോലിയില്‍നിന്ന് സമ്പാദിച്ച പണവുമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായാണ് വെട്രിമാരന്‍ ചെന്നൈയിലേക്ക് വന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളും പതിവായെന്നും നന്ദിനിയുടെ കുടുംബം പറയുന്നു.

ജീവിതത്തിലെ ഓരോകാര്യങ്ങളും വെട്രിമാരന്‍ നന്ദിനിയുമായി പങ്കുവെച്ചിരുന്നു. ഏറ്റവും അവസാനം നന്ദിനി വീട്ടില്‍വന്നപ്പോഴും തങ്ങള്‍ വെട്രിമാരനെക്കുറിച്ച് തിരക്കി. നന്ദിനിയെ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയെന്ന വിവരം പോലീസ് അറിയിച്ചപ്പോള്‍ ആദ്യം വിളിക്കാന്‍ ശ്രമിച്ചതും വെട്രിമാരനെയായിരുന്നു. പക്ഷേ, വെട്രിമാരന്‍ ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായതെന്നും പിന്നീട് പോലീസുകാരാണ് നന്ദിനി മരിച്ചെന്ന വിവരം അറിയിച്ചതെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട്: രാത്രി ഒറ്റയ്‌ക്ക് നഗരത്തിലൂടെ നടന്നുവരുന്ന യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന സംഘം പിടിയിൽ. യാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണവും കൈക്കലാക്കുന്ന സംഘത്തിലെ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലത്തൂർ സ്വദേശി അൻവർ, പാളയം സ്വദേശി സനിൽ എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.

വെള്ളിയാഴ്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലിറങ്ങി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് നടന്നുവരികയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ ആക്രമിച്ച കേസിലാണ് നടപടി. സംഘം പരാതിക്കാരനെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടതായും പോലീസ് പറയുന്നു.

തുടർന്ന് ഓൺലൈൻ സംവിധാനം ഇല്ലെന്ന് പറഞ്ഞതോടെ പ്രതികൾ ബലപ്രയോഗത്തിലൂടെ എടിഎം കാർഡ് പിടിച്ചു വാങ്ങാൻ ശ്രമിച്ചു. തുടർന്ന് പരാതിക്കാരന്റെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം തൊട്ടടുത്തുള്ള എടിഎമ്മിൽ നിന്നും പണം പിൻവലിച്ചെന്നാണ് പരാതി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Latest News

തുരങ്കപാത പുനഃനിർമ്മാണം: പരിസ്ഥിതി ആഘാത പഠനത്തിന് ശേഷമേ പുനരാരംഭിക്കാവൂ: എം.എം. ഹസൻ

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു

ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം: എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.പി സുനിൽ

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies