തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്നു ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടിയുടെ മദ്യമാണ്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച 70.73 കോടിയുടെ മദ്യവില്‍പ്പന നടന്നു.
കഴിഞ്ഞവര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.
മദ്യവില്‍പ്പനയില്‍ വീണ്ടും ചാലക്കുടി തന്നെയാണ് ഒന്നാംസ്ഥാനത്ത്. 63 ലക്ഷത്തി 85,000 രൂപയുടെ മദ്യമാണ് അവിടെ വിറ്റത്. ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്‌ലെറ്റിനാണ്.
മുന്‍വര്‍ഷങ്ങളില്‍ മുന്നിലുണ്ടാകാറുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വടക്കന്‍ പറവൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്തുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു