ഈ വര്‍ഷം തമിഴകം കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത സിനിമ ആഗോള തലത്തില്‍ 600 കോടിയോളം രൂപയാണ് നേടിയത്.
സിനിമയുടെ വിജയത്തിന് ശേഷം നെല്‍സണ്‍ ഒരുക്കുന്ന അടുത്ത ചിത്രമേതെന്നത് തമിഴകം ഒന്നടങ്കം ഉറ്റുനോക്കുകയാണ്. ഇപ്പോഴിതാ നെല്‍സന്റെ അടുത്ത സിനിമയെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.
ധനുഷിനൊപ്പമായിരിക്കും നെല്‍സന്റെ അടുത്ത ചിത്രമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരക്കഥ പൂര്‍ത്തിയായതായും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ജനുവരിയില്‍ ഉണ്ടാക്കുമെന്നും സൂചനകളുണ്ട്. ആക്ഷൻ കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമ ധനുഷിന്‍റെ 51-ാമത്തെ ചിത്രമായിരിക്കും.
Read also:പഴയ പ്ലാനില്‍ പുതിയ നേട്ടം! ജിയോ ന്യൂഇയര്‍ 2024 ഓഫര്‍ പ്രഖ്യാപിച്ചു
അതേസമയം ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ജയിലര്‍ 2 ഒരുക്കാനുള്ള പദ്ധതി മനസിലുണ്ടെന്നും ജയിലറിനൊപ്പം ബീസ്റ്റ്, ഡോക്ടര്‍, കൊലമാവുകോകില എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും ആലോചനയിലുണ്ട് എന്നും നെല്‍സണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിജയ്, രജനികാന്ത് എന്നിവര്‍ ഒന്നിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമുണ്ട് എന്നും സംവിധായകൻ പറഞ്ഞതായി കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു