ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യനടൻ ബോണ്ട മണി (60) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഗവൺമെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
ശനിയാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും ഒരു മകനും മകളുമുണ്ട്.
250ലേറെ സിനിമകളിൽ മണി അഭിനയിച്ചിട്ടുണ്ട്. 1991ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത പൗനു പൗനു താൻ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച മണിയുടെ പ്രധാന ചിത്രങ്ങൾ സുന്ദര ട്രാവൽസ്, വിന്നർ, ആര് , മുതലമലൈ, വേലായുധൻ തുടങ്ങിയവയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു