കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് കീർത്തി നിർമൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തി . കീർത്തി നിർമലിന്റെ മെട്രോ സാന്റാ ഡിസംബർ 21, 22 തിയ്യതികളിലായി വിവിധ മെട്രോ സ്റ്റേഷനുകളിലും മെട്രോകളിലും സഞ്ചരിച്ച് യാത്രക്കാർക്ക് കീർത്തി നിർമലിന്റെ പ്രത്യക സമ്മാനങ്ങൾ കൈമാറി. നിർമലിന്റെ 1 കിലോ മട്ടയരി പാക്കറ്റ്, ശർക്കര പൊടി പാക്കറ്റ് എന്നിവയാണ് 1500 ഓളം വരുന്ന യാത്രക്കാർക്ക് നൽകിയത്.
കീർത്തി നിർമൽ ജീവനക്കാരും മറ്റു മെട്രോ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. യാത്രക്കാരെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു സാന്റയുടെ മെട്രോയിലേക്കുളള കടന്നു വരവ്. മെട്രോ സാന്റാ നൽകിയ സമ്മാനവും യാത്രക്കാരെ വളരെയധികം ആകർഷിച്ചു.
READ ALSO….വെടിനിറുത്തലിനൊരുങ്ങി യെമൻ
എല്ലാവർഷവും ക്രിസ്മസിനോടനുബന്ധിച്ച് നിർമൽ ഇതുപോലുള്ള വ്യത്യസ്തതരം പരിപാടികൾ നടത്തി വരാറുണ്ട്. കഴിഞ്ഞ വർഷം നിർമലിന്റെ അരിച്ചാക്കുകൾ ഉപയോഗിച്ച് 2304 സ്ക്വയർഫീറ്റ് വലുപ്പം വരുന്ന സാന്റയുടെ രൂപം നിർമ്മിച്ചിരുന്നു. ഇത്തവണയും വ്യത്യസ്ത രീതിയിൽ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്കിടയിലേക്ക് മെട്രോ സാന്റാ എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു