ചൈനീസ് വിവോ മൊബൈൽ നിർമ്മാണ കമ്പനിയിലെ ചൈനീസ് സീനിയർ ഉദ്യോഗസ്ഥരുൾപ്പെടെ അറസ്റ്റിൽ. കള്ളപ്പണ ഇടപ്പാടു ആരോപിച്ച്
ഇന്ത്യൻ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി എൻഫോഴ്സ് ഡയറക്ടറേറ്റാ (ഇ.ഡി) ണ് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തിന് മുമ്പ് വിവോയുടെ ഇന്ത്യൻ യൂണിറ്റിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരനുൾപ്പെടെ നാല് വ്യവസായ എക്‌സിക്യൂട്ടീവുകളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ അറസ്റ്റ്.
2020 ലെ ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തെത്തുടർന്ന് രാജ്യത്തെ ചൈനീസ് ബിസിനസുകളുടെയും നിക്ഷേപങ്ങളുടെയും സൂക്ഷ്മപരിശോധന ഇന്ത്യ ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യയിലെ ചൈനീസ് മൊബൈൽ യൂണിറ്റിൻ്റെ സാമ്പത്തിക ഇടപ്പാടുകൾ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടത്. എന്നാൽ കളപ്പണ ഇടപാടുകളെ ഇഡിയുടെ ആക്ഷേപം വിവോ കമ്പനി നിഷധിച്ചു.
ഇഡിയുടെ നടപടികളിൽ തങ്ങൾ ആശങ്കാകുലരാണ്. അടുത്തിടെ നടന്ന അറസ്റ്റുകളും തുടർച്ചയായ പീഡനങ്ങളും ഇന്ത്യയിൽ വിവോയുടെ പ്രവർത്തനങ്ങളെ അനിശ്ചിതാവസ്ഥയിലാക്കി. ഇഡിയുടെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും വിവോ അധികൃതർ പറഞ്ഞു.
അറസ്റ്റിലായവരെ കഴിഞ്ഞ ദിവസം ഡൽഹി കോടതിയിൽ ഹാജരാക്കിയ ശേഷം ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെക്കുറിച്ച് പ്രതികരിയ്ക്കാർ ഇഡി വക്താവ് തയ്യാറായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു