തിരുവനന്തപുരം: സുധാകരന് ശാരീരികവിഷമതകൾ ഉണ്ടെന്നറിഞ്ഞിട്ടും നേതാക്കൾ പ്രസംഗിക്കുന്നതിനിടെ ഹൈഡോസിലുള്ള കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചത് അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും അപായപ്പെടുത്താനാണ്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായെന്നും ശനിയാഴ്ച രാത്രി അടിയന്തരമായിച്ചേർന്ന കെ.പി.സി.സി. യോഗം വിലയിരുത്തി.
വ്യക്തിവിരോധം തീർത്തതാണെന്നു മാർച്ച് കഴിഞ്ഞയുടൻ സുധാകരനും ആരോപണം ഉന്നയിച്ചിരുന്നു. അതിക്രമത്തിനെതിരേ സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിൽ പ്രതിഷേധപരിപാടികൾ നടത്തും. വാഹനത്തിൽവീണ് ഗ്രനേഡ് പൊട്ടിയിരുന്നെങ്കിൽ നേതാക്കളുടെ ജീവൻപോലും അപകടത്തിലായേനെ. കഷ്ടിച്ചാണ് എല്ലാവരും രക്ഷപ്പെട്ടത്. നേതാക്കളെല്ലാം വേദിയിലുള്ളപ്പോഴാണ് സമരക്കാരുടെ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഇല്ലാതെ പോലീസ് നടപടിയുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് എല്ലാം നിയന്ത്രിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.
ശശി തരൂരും മാത്യു കുഴൽനാടനും ഡി.ജി.പി.യെ കണ്ടിരുന്നു. എന്നാൽ നടപടിക്കുള്ള കാരണം ഉദ്യോഗസ്ഥർ അറിയിച്ചിട്ടില്ലെന്നാണ് ഡി.ജി.പി. പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് അതിക്രമത്തിനു പിന്നിലെന്നതിന് ഇതിൽക്കൂടുതൽ തെളിവുവേണോയെന്നു നേതാക്കൾ ചോദിച്ചു. പോലീസ് നടപടിയിൽ വലിയപ്രതിഷേധം വരുംദിവസങ്ങളിലുണ്ടാകും. എം.പി.മാർക്കുവേണ്ടി സുധാകരൻ ലോക്‌സഭാ സ്പീക്കർക്കു പരാതി നൽകിയതിനുപുറമേ, എം.എൽ.എ.മാർ കേരള നിയമസഭാസ്പീക്കറെയും സമീപിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു