തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂര്‍ അടക്കം പ്രധാന നേതാക്കളെയും പ്രതി ചേര്‍ത്താണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 ലധികം പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോര്‍ഡ് നശിപ്പിക്കുക, സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊടിക്കുന്നില്‍, ജെബി മേത്തര്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു