മസ്‌കറ്റ്: ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചത്.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. കപ്പലില്‍ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 11 ഇന്ത്യക്കാരെയും ഒമാനികള്‍ രക്ഷപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഒരാള്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുണ്ട്. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി കരക്കെത്തിക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു