തൃശൂർ: കരോൾ ഗായക സംഘത്തോടൊപ്പം ഉടമയും കുടുംബവും പോയതിനു പിന്നാലെ വീട് കുത്തിത്തുറന്നു സ്വർണവും പണവും മോഷ്ടിച്ചു. മേലേച്ചിറ പനിച്ചാംകുഴിയിൽ അനിൽ- ലിജി ദമ്പതികളുടെ വീട്ടിലാണ് മോഷണം. എട്ട് പവൻ സ്വർണാഭരണങ്ങളും 30,000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.
അനിലും കുടുംബവും കരോൾ ഗായക സംഘത്തിനൊപ്പം രാത്രി 12 മണിക്കു വീടു പൂട്ടി പോയിരുന്നു. തിരികെ രാത്രി ഒന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം മനസിലാക്കുന്നത്. വീട്ടിലെ പല മുറികളിലായാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. മോഷ്ടാക്കൾ വീടിനുള്ളിൽ മുളകു പൊടി വിതറിയിട്ട ശേഷമാണ് കടന്നു കളഞ്ഞത്.
READ ALSO….പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ പൊലീസ് കേസെടുത്തു
പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു