തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുത്ത് പോലീസ്.
തിരുവനന്തപുരം കല്ലിയൂര്‍ കാര്‍ത്തികയില്‍ അനില്‍കുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്കോര്‍ട്ട് ഉദ്യോഗസ്ഥൻ പൊറ്റക്കുഴി എസ് സന്ദീപിനെതിരെയും പൊലീസ് എഫ്ഐആര്‍ ഉണ്ട്. ആലപ്പുഴ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങി പ്രതിഷേധക്കാരെ മര്‍ദ്ദിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കൂടാതെ പ്രതിഷേധക്കാരെ അസഭ്യം പറയുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായി എഫ്ഐആറിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു