മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. തിരുവല്ല വള്ളംകുളംത്തെ സണ്ണി പി. സക്കറിയ( 59) ആണ് മസ്കത്തിൽ മരിച്ചത്.
മസ്കത്ത് ഗ്രീൻ ലീവ്‌സ് കമ്പനിയുടെ ഉടമയാണ്. പിതാവ്: തുണ്ടിയിൽ പരേതനായ പി.എസ് ജോയ്ക്കുട്ടി. ഭാര്യ: പള്ളിക്കൽ ഈരിക്കൽപടിറ്റതിൽ സൂസൻ. മക്കൾ: സെൻ, സ്നേഹ. റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് മസ്കത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു