പത്തനംതിട്ട: മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നൽകാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണ് കോടതി ബസ് വിട്ടു നൽകാൻ ഉത്തരവിട്ടത്. അടുത്ത ആഴ്ചമുതൽ സർവീസ് ആരംഭിക്കുമെന്ന് ഗിരീഷ് വ്യക്തമാക്കി.
പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ബസ് വിട്ടുനൽകാൻ അധികൃതർ തയാറാവാതിരുന്നതോടെയാണ് ഗിരീഷ് കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു